കാരശ്ശേരി: ഒരു അധ്യയന വർഷക്കാലം വിദ്യാർത്ഥികൾ നേടിയെടുത്ത മികവുകളുടെ നേർസാക്ഷ്യമായി പഠനോത്സവം. ശാസ്ത്രം, ഭാഷ എന്നീ വിഷയങ്ങൾക്ക് പുറമെ കലാ രംഗത്ത മികവുകളും വിദ്യാർത്ഥികൾ രക്ഷിതാക്കൾക്ക് മുമ്പിൽ അവതരിപ്പിച്ചു.
ശാസ്ത്രത്തിൽ നൂതനയും വ്യത്യസ്തവുമായ പരീക്ഷണങ്ങൾ അവതരിപ്പിച്ചപ്പോൾ ഗണിതത്തെ ലളിതമാക്കുന്നതിനുള്ള കുറുക്കു വിദ്യകളാണ് കുട്ടി ശാസ്ത്രജ്ഞർ കാഴ്ചവെച്ചത്.
വിവിധ ഭാഷാ വിഷയങ്ങളിൽ കുട്ടികൾ നേടിയ മികവുകൾ എഴുതിയും വരച്ചും വിവിധ വ്യവഹാര രൂപങ്ങൾ തയ്യാറാക്കിയും രക്ഷിതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി.
പാവനാടകം, ഇംഗ്ലീഷ് സ്കിറ്റുകൾ, ലഘു ചിത്രീകരണങ്ങൾ, കവിതാലാപനം, കഥാകഥനം, തത്സമയ വായന തുടങ്ങി പാഠഭാഗത്തെ പ്രവർത്തനങ്ങൾ ദൃശ്യങ്ങളായി അവതരിപ്പിച്ചു.
വാർഡ് മെമ്പർ റുഖിയ റഹീം പഠനോത്സവം ഉദ്‌ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് വി.പി ഷിഹാബ് അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ എൻ.എ അബ്ദുസ്സലാം , പി.പി. സബിത , ഷാമില എം, വി എൻ നൗഷാദ് സംസാരിച്ചു. ബക്കർ ടി.പി സ്വാഗതവും ഖദീജ നസിയ നന്ദിയും പറഞ്ഞു.
Post a Comment