Mar 24, 2025

താമരശ്ശേരി എക്സൈസ് ഓഫീസിൽ സ്വന്തമായി വാഹനമില്ലായെന്ന വാർത്ത കേട്ട് സഹായ ഹസ്തവുമായി യുവാവ്, തൻ്റെ പുത്തൻ ബൊളറോ സൗജന്യമായി വിട്ടുനൽകും.


താമരശ്ശേരി: രാസ ലഹരിക്കെതിരെ സമൂഹം ഒന്നടങ്കം മുന്നോട്ടു വരുന്ന സാഹചര്യത്തിൽ വിപത്തിനെ നേരിടാൻ മുന്നിൽ നിൽക്കേണ്ടതാമരശ്ശേരി എക്സൈസ് ഓഫീസിൽ ഉദ്യോഗസ്ഥർക്ക് യാത്ര ചെയ്യാൻ ഒരു വാഹനം പോലും ഇല്ലായെന്ന വാർത്ത യറിഞ്ഞ് സഹായഹസ്തവുമായി രംഗത്ത് വന്നിരിക്കുകയാണ് താമരശ്ശേരി ചുങ്കം ആനപ്പാറക്കൽ സനുരാജ്.

പതിനൊന്നു പഞ്ചായത്തും, ഒരു മുൻസിപ്പാലിറ്റിയും ഉൾക്കൊള്ളുന്ന അഞ്ച് പോലീസ് സ്റ്റേഷനുകളുടെ പരിതിയുള്ള മലയോര മേഖലയിലെ എക്സൈ റയിഞ്ച് ഓഫീസിൽ വാഹനമില്ലാത്തതു കാരണം രാസ ലഹരിക്കെതിരെ യുള്ള പോരാട്ടം തടസ്സപ്പെടരുതെന്നും, തലമുറകളെ നശിപ്പിക്കുന്ന വിപത്തിനെതിരെ തന്നാൽ കഴിയുന്ന സഹായം എന്ന രൂപത്തിലാണ് ഏതാനും ആഴ്ച മുമ്പ് മാത്രം നിരത്തിൽ ഇറക്കിയ പുത്തൽ ബൊളറോ സൗജന്യമായി വിട്ടുകൊടുക്കുന്നതെന്നും സനു രാജ് പറഞ്ഞു.
നേരത്തെ ഓട്ടോ ഡ്രൈവർ ആയിരുന്ന സനു രാജ് ഇപ്പോൾ ലോട്ടറി ക്കടയും, താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂളിൽ കാൻ്റിനും നടത്തി വരികയാണ്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only