കോടഞ്ചേരി:ഗവൺമെൻ്റ് യുപി സ്കൂൾ ചെമ്പ്കടവിൽ പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ കോൺവെക്കേഷൻ സെറിമണി നടത്തി.
വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രധാന അദ്ധ്യാപകൻ സുരേഷ് തോമസ് സ്വാഗതം ആശംസിച്ചു.
തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ യുകെജി വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റും ,മെഡലും,സമ്മാനവും നൽകി.
പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജമീല അസീസ്,പി ടി എ പ്രസിഡണ്ട് ടോണി പന്തലാടി,എം പി ടി എ പ്രസിഡൻറ് അനു എന്നിവർ ആശംസകൾ അറിയിച്ചു തുടർന്ന് രക്ഷിതാക്കൾ അവരുടെ അനുഭവങ്ങൾ പങ്കുവച്ചു .
ശേഷം എൽ കെ ജി യി ലേക്ക് പ്രവേശനം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും ,സംസ്കൃതം സ്കോളർഷിപ്പ് നേടിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
ബിന്ദു സുബ്രഹ്മണ്യൻ നന്ദി പറഞ്ഞു.
ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് അനീഷ് കെ എബ്രഹാം അദ്ധ്യാപകരായ ആൻട്രീസ , കവിത എൻ കെ,അമൃത ബി,അലൻ ജോസ്ഫിൻ,സിന്ധു .ടി,അനു ജോബിഷ്,പ്രീത സണ്ണി,ശാലിനി, ശ്രുതിമോൾ,സേതുലക്ഷ്മി,ഐറിൻ,ആൻ റോസ്,ഷാക്കിറ,ബിജു, റഊഫ് എന്നിവർ പങ്കെടുത്തു.
Post a Comment