Mar 27, 2025

വഞ്ചന ബഡ്ജറ്റ് കത്തിച്ചു പ്രതിഷേധിച്ചു


മുക്കം:
 കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ 2025 26 സാമ്പത്തിക വർഷം അവതരിപ്പിച്ച ബഡ്ജറ്റ് വഞ്ചന പരവും ജനങ്ങളെ ആകെപറ്റിക്കുന്നതുമാണ്,
ബഡ്ജറ്റിന്റെ ആമുഖത്തിൽ പറഞ്ഞ മൂന്ന് കാര്യങ്ങളിൽ ഒന്നിനുപോലും ഒരു രൂപയും ബഡ്ജറ്റ് അലോക്കേഷനിൽ നീക്കി വെച്ചിട്ടില്ല, സാധാരണഗതിയിൽ ഒരു പദ്ധതി പ്രഖ്യാപിക്കുമ്പോൾആ പദ്ധതിക്ക് ആവശ്യമായ പണമോപ്രതീക്ഷിക്കുന്ന പണമോ ബഡ്ജറ്റിൽ നീക്കി വെക്കാറുണ്ട്, എന്നാൽ ഈ മൂന്ന് പദ്ധതിക്കും ഒരു രൂപ പോലും നീക്കിവെച്ചിട്ടില്ല, 154 രൂപതൊഴിലുറപ്പ് തൊഴിലാളികൾക്ക് ഗ്രാമപഞ്ചായത്ത് നൽകുമെന്ന് ആമുഖത്തിൽ പറയുന്നു, കേന്ദ്ര പദ്ധതി എന്ന നിലക്ക് ഒരു പഞ്ചായത്തിലും ഇത് നൽകാൻ കഴിയില്ല എന്ന് ഇവർക്ക് തന്നെ അറിയാം,ക സർക്കാർ അംഗീകാരം ലഭിച്ചാൽ തന്നെ കാരശ്ശേരി പഞ്ചായത്തിലെ 1260 തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഒരു വർഷം കൂലിയിലത്തിൽ രണ്ട് കോടിയിലധികം രൂപവേണ്ടിവരും,ഈ പദ്ധതികൾക്ക്കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നൽകുന്ന ഗ്രാൻഡ് ഉപയോഗിക്കാൻ കഴിയില്ല,പഞ്ചായത്തിന്റെ തനത് ഫണ്ട് മാത്രമാണ്ഇക്കാര്യത്തിൽ ഉപയോഗിക്കാൻ കഴിയുക,കാരശ്ശേരിയുടെ തനത് ഫണ്ട് ഒന്നരക്കോടിയിൽ താഴെയാണ്, ജീവനക്കാരുടെ ശമ്പളത്തിന് പോലും ഈ ഫണ്ട് തികയില്ല, പിന്നെ എവിടെ നിന്നാണ് ഈ ഫണ്ട് കണ്ടെത്തുക,
 രണ്ടാമത്തെ കാര്യം തൃക്കടമണ്ണ തൂക്കുപാലംആണ്, ഈ തൂക്കുപാലത്തിനും ബഡ്ജറ്റിൽ ഒരു രൂപ പോലും നീക്കിവെച്ചിട്ടില്ല, ബഡ്ജറ്റ് അ ലൊക്കേഷനിൽ പണം നീക്കിവെക്കാത്ത ഇടത്തോളം കാലം പദ്ധതിക്ക് പണം ചെലവഴിക്കാൻ കഴിയില്ല, മൂന്നാമത് പറയുന്നത്ഷോപ്പിംഗ് കോംപ്ലക്സ് ആണ്ഷോപ്പിംഗ് കോംപ്ലക്സിനുംബജറ്റ് അലോക്കേഷനിൽ ഒരു രൂപ പോലും നീക്കി വെച്ചിട്ടില്ല,ബഡ്ജറ്റ് അ ലൊക്കേഷനിൽ ഫണ്ട് നീക്കിവെക്കാതെപദ്ധതിയുടെ അംഗീകാരത്തിന്പോകാൻ കഴിയില്ല, അതുകൊണ്ടുതന്നെ ഈ മൂന്ന് പദ്ധതികൾക്കും അംഗീകാരത്തിന് സമർപ്പിക്കാൻ കഴിയില്ല, ഇത് കൃത്യമായ അറിയുന്ന പഞ്ചായത്ത് ഭരണസമിതി, കാരശ്ശേരിയിലെ ജനങ്ങളെ ആകെ വഞ്ചിക്കുന്ന സമീപനമാണ് ഇക്കാര്യത്തിൽ സ്വീകരിച്ചത്, ഇത്കടുത്ത വഞ്ചനയാണ്, ഈ ജനവഞ്ചനക്കെതിരെയുള്ള പ്രതിഷേധമാണ് ഇന്ന് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ബഡ്ജറ്റ് കത്തിച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി നിർവഹിച്ചത്, കാരശ്ശേരി പഞ്ചായത്ത് മെമ്പർമാരായ കെ പി ഷാജി,കെ ശിവദാസൻ, എം ആർ സുകുമാരൻ, ശ്രുതി കമ്പളത്ത്,ജിജിത സുരേഷ്, ഇ പി അജിത്ത് എൽഡിഎഫ് നേതാക്കളായ ഇ പി ബാബു, വി മോയി, അഷ്റഫ് തോട്ടത്തിൽ, ശ്രീകുമാർ പാറത്തോട്, അജയഘോഷ, തുടങ്ങിയവർ സംസാരിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only