Apr 22, 2025

കോട്ടയം തിരുവാതുക്കലിൽ ഇരട്ടകൊലപാതകം; വൃദ്ധദമ്പതികള്‍ വീട്ടിനുള്ളിൽ മരിച്ചനിലയിൽ .


കോട്ടയം: തിരുവാതുക്കലിൽ ഇരട്ടകൊലപാതകം. വൃദ്ധദമ്പതികളെവീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുവാതുക്കൽ സ്വദേശി വിജയകുമാർ, ഭാര്യ മീര എന്നിവരാണ് മരിച്ചത്. രക്തം വാർന്ന നിലയിലാണ് മൃതദേഹങ്ങൾ കണ്ടത്. വിജയകുമാര്‍ വ്യവസായിയും മീര ഡോക്ടറുമാണ്.

സംഭവത്തില്‍ മുന്‍ജോലിക്കാരനെ സംശയിക്കുന്നുണ്ട്. അസം സ്വദേശിയായ ഇയാള്‍ക്കെതിരെ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലടച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ ജാമ്യത്തിലിറങ്ങിയിരുന്നു.

വീട്ടുജോലിക്കാരിയാണ് ഇരുവരെയും മരിച്ച നിലയില്‍ ആദ്യം കാണുന്നത്. ഉടന്‍ തന്നെ നാട്ടുകാരെ വിവരമറിയിക്കുകയും നാട്ടുകാര്‍ പൊലീസിനെ വിവരമറിക്കുകയും ചെയ്തു. പൊലീസ് എത്തിയാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്.

വീടിന്‍റെ മുന്‍വാതില്‍ തുറന്ന നിലയിലായിരുന്നു. അമ്മിക്കല്ലും കോടാലിയും വീട്ടിനുള്ളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.ഇരുവരുടെയും മുഖങ്ങള്‍ വികൃതയായ നിലയാണ് കണ്ടെത്തിയതെന്ന് വാര്‍ഡ് കൗൺസിലർ പറഞ്ഞു.മൃതദേഹത്തില്‍ വസ്ത്രങ്ങളില്ലായിിരുന്നു. രണ്ടുമൃതദേഹങ്ങളും രണ്ടുമുറികളിലായാണ് കിടന്നിരുന്നത്. ഇവരുടെ മകള്‍ അമേരിക്കയിലാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only