ഇടുക്കി: ഇടുക്കി ഉപ്പുതറ 9 ഏക്കറിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ പട്ടത്തമ്പലം സ്വദേശി സജീവ് മോഹനൻ, ഭാര്യ രേഷ്മ, മകൻ ദേവൻ (6), മകൾ ദിയ (4) എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉപ്പുതറ പൊലീസ് സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നു.
സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടർന്ന് കുടുംബം ജീവനൊടുക്കിയതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബത്തെ പുറത്തു കാണാത്തതിനെ തുടർന്ന് അന്വേഷിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. സജീവ് മോഹനൻ ഓട്ടോറിക്ഷ ഡ്രൈവറാണ്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Post a Comment