മുക്കത്ത് പൊലീസുകാർക്ക് വെട്ടേറ്റു. മോഷണ കേസിലെ പ്രതിയെ പിടികൂടാൻ എത്തിയ പൊലീസുകാർക്കാണ് വെട്ടേറ്റത്. വയനാട് എസ്പിയുടെ സ്പെഷ്യൽ സ്ക്വാഡിലെ അംഗങ്ങളായ കോൺസ്റ്റബിൾ ശാലു, നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്.
കൽപ്പറ്റയിൽ നിന്നും കാർ മോഷണം പോയ കേസിലെ പ്രതിയായ മുക്കം വലിയപറമ്പ് സ്വദേശി അർഷാദും, മാതാവ് കദീജയും ആണ് പൊലീസുകാരെ വെട്ടിപ്പരിക്കൽപ്പിച്ചത്. ഇന്ന് നാലുമണിയോടെയായിരുന്നു സംഭവം.
പ്രതിയുടെ കോഴിക്കോട് കാരശ്ശേരിയിലെ വീട്ടിൽ വെച്ചാണ് പൊലീസുകാരെ ആക്രമിച്ചത്. രണ്ടു പേരുടെയും കൈക്കാണ് വെട്ടേറ്റത്. മൂന്നു പൊലീസുകാരാണ് പ്രതിയെ പിടികൂടാനെത്തിയത്. സംഘത്തിലുണ്ടായിരുന്ന വിപിൻ എന്ന പോലീസുകാരൻ കുറച്ച് ദൂരെയായതിനാൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികളായ മകനെയും ഉമ്മയും പോലീസ് കസ്റ്റഡിയിലെടുത്തു. '
Post a Comment