Apr 4, 2025

കത്തോലിക്ക കോൺഗ്രസ്സ് വിളംബര റാലി സംഘടിപ്പിച്ചു


കോടഞ്ചേരി :നെല്ലിപ്പൊയിൽ: സർക്കാർ അവഗണനക്കും നീതി നിഷേധത്തിനുമെതിരെ നാളെ ശനിയാഴ്ച താമരശേരി രൂപത കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ മുതലക്കുളം മൈതാനിയിൽ നടക്കുന്ന റാലിയും പൊതുസമ്മേളന ത്തിനും മുന്നോടിയായി കത്തോലിക്ക കോൺഗ്രസ് മഞ്ഞുവയൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നെല്ലിപ്പൊയിൽ അങ്ങാടിയിൽ വിളംബലറാലി സംഘടിപ്പിച്ചു.

കത്തോലിക്കാ കോൺഗ്രസ് കോടഞ്ചേരി ഫൊറോന പ്രസിഡണ്ട് ജോസഫ് ആലവേലിയിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. യൂത്ത് വിങ്ങ് രൂപത എക്സിക്യൂട്ടീവ് മെമ്പർ ലൈജു അരീപ്പറമ്പിൽ,യൂണിറ്റ് പ്രസിഡണ്ട് ഷിന്റോ കുന്നപ്പള്ളി,സെക്രട്ടറി ജോയ് മൂത്തേടത്ത്,kcym ഫോറോന ജനറൽസെക്രട്ടറി ഷാരോൺ പേണ്ടാനത്ത്,ബേബി ആലവേലി തുടങ്ങിയവർ പ്രസംഗിച്ചു.

ഡെല്ലീസ് കാരിക്കുഴി,സണ്ണി കുറ്റിപ്പൂവം, കെ എൽ ജോസഫ്,തോമസ് തടത്തേൽ,ചാക്കോ ഓരത്ത്,ഷാജി പേണ്ടാനത്ത് ജിനോ ചെത്തിപ്പുഴ,സണ്ണി പനത്തോട്ടം,റോയ് തൂങ്കുഴി, ബിജു പഞ്ഞിക്കാരൻ, ഷാജി തേക്കുംകാട്ടിൽ, സണ്ണി തുണ്ടിയിൽ, ജോർജ് കുറൂർ,ഷാജി വടക്കേട്ട്, ജോമിച്ചൻ കാരിക്കുഴി..ജോയൽ തന്നിക്കാമറ്റം റോഷൻ മുല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only