കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2024 -25 സാമ്പത്തിക വർഷത്തെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ 4 ലക്ഷം രുപയും
ഗ്രാമപഞ്ചായത്ത് റോഡ് മെയിന്റനൻസ് ഗ്രാൻഡ് 4 ലക്ഷം രുപ എന്നിവ ഉപയോഗിച്ച്
സോളിങ്ങ് നടത്തി ഇരു സൈസും കെട്ടി ടാറിങ് പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കിയ വെള്ളപ്പനാട്ടുപടി കുറൂർപ്പടി റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി, ഗ്രാമപഞ്ചായത്ത് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ , വാർഡ് വികസന സമിതി അംഗങ്ങളായ ജോയ് മോളെക്കുന്നേൽ ജോർജ് കുട്ടി കിളിവേലികൂടി ,ജോർജ് വെള്ളപ്പനാട്ട് ഫിലിപ്പ് വെള്ളപ്പനാട്ട്,ബാബു വെള്ളപ്പെനാട്ട്, മറ്റു പ്രദേശവാസികൾ എന്നിവർ സംബന്ധിച്ചു.
Post a Comment