മുക്കം : മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിൽ വേനൽ മഴയിൽ കൃഷിനാശം ഉണ്ടായ കർഷകർക്ക് അടിയന്തിര സഹായം നൽകണമെന്ന് മുസ്ലിം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം പ്രവർത്ത സമിതി യോഗം ആവശ്യപ്പെട്ടു. വേനൽ മഴയിൽ വാഴ ഉൾപ്പെടെയുള്ള വിവിധ വിളകൾക്ക് കനത്ത നാശമാണ് ഉണ്ടായിരിക്കുന്നത്. കൃഷിനാശം ഉണ്ടായ കർഷകർക്ക് വലിയ ബാധ്യതയാണ് ഇതുകൊണ്ട് ഉണ്ടായിട്ടുള്ളത്. അവർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകാൻ ഗവൺമെൻറ് സന്നദ്ധമാക്കണം.
വേനൽ മഴയോടൊപ്പം ഉണ്ടായ കാറ്റിലും ഇടിമിന്നലും വീടുകൾക്കും ഗൃഹോപകരണങ്ങൾക്കും നാശം ഉണ്ടായിട്ടുണ്ട് ഇതിനും നഷ്ടപരിഹാരം നൽകണം. കഴിഞ്ഞ വർഷം നാശം അനുഭവിച്ചവർക്ക് ഇതുവരെയും നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറായിട്ടില്ലന്നത് പ്രതിഷേധാർഹമാണ്. എത്രയും പെട്ടെന്ന് നഷ്ടപരിഹാരം നൽകാൻ സർക്കാറും റവന്യൂ ഉദ്യോഗസ്ഥരും സന്നദ്ധമാകണമെന്നും ഇക്കാര്യത്തിൽ എംഎൽഎ പുലർത്തുന്ന കുറ്റകരമായ അനാസ്ഥ അവസാനിപ്പിക്കണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. പ്രസിഡണ്ട് സി കെ കാസിം അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് സെക്രട്ടറി അഡ്വക്കേറ്റ് എ വി അൻവർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി കെ ഹുസൈൻ കുട്ടി മുഖ്യപ്രഭാഷണം നിർവഹിച്ചു.
ജനറൽ സെക്രട്ടറി പി ജി മുഹമ്മദ് സ്വാഗതവും സെക്രട്ടറി വി എ നസീർ നന്ദിയും പറഞ്ഞു സി എ മുഹമ്മദ്, യൂനുസ് മാസ്റ്റർ പുത്തലത്ത്, മജീദ് പുതുക്കുടി, കെ പി മുഹമ്മദ് ഹാജി, എ കെ സാദിഖ്, ദാവൂദ് മുത്താലം, എം ടി സൈദ് ഫസൽ, കെ സി മുഹമ്മദ് ഹാജി, വി അബൂബക്കർ മൗലവി, എ എം അബൂബക്കർ, പി എം സുബൈർ ബാബു, എന്‍ കെ അഷറഫ്, ഷാഫി വളഞ്ഞപാറ, പി കെ അബ്ദുൽ കഹാർ, അബ്ദുൽ റഷീദ് അൽ ഖാസിമി, സലാം തേക്കും കുറ്റി, കെ കോയ, സുനിത രാജൻ, എസ് എ നാസർ, വി പി എ ജലീൽ, റുഖിയ ടീച്ചർ, പി കെ അബ്ദുൽ മജീദ്, നടുക്കണ്ടി അബൂബക്കർ, അമ്പലക്കണ്ടി മുഹമ്മദ് ശരീഫ്, എ എം നജീബുദ്ധീൻ, പി എം നാരായണൻ സംബന്ധിച്ചു
Post a Comment