Apr 12, 2025

തിരുവമ്പാടി കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പി. ജയചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു.


തിരുവമ്പാടി :
മലയാളത്തിന്റെ ഭാവ ഗായകൻ പി. ജയചന്ദ്രന്റെ അനുസ്മരണാർഥം തിരുവമ്പാടി സഹകരണ ബാങ്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് സംഗീത സന്ധ്യ സംഘടിപ്പിച്ചു.

കാവാലം ജോർജ്ജ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച പരിപാടി പ്രശസ്ത സംഗീതജ്ഞനും പിന്നണി ഗായകനുമായ ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. കെ.ഡി.തോമസ്, പി.കെ.രാജൻ, ശശി കെ.കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീനിവാസൻ പ്രോഗ്രാം ചുമതലയും മുസ്തഫ ടി.കെ പ്രചരണ ചുമതലയും നിർവഹിച്ചു. 

ചടങ്ങിൽ വച്ച് ജി. ശങ്കരപ്പിള്ള സ്മാരക നാടക രചനാ അവാർഡ് ജേതാവ് കെ.പി.എ.സി. വിൽസനെ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ പൊന്നാട അണിയിച്ച് ആദരിച്ചു.

ശ്രീനിവാസൻ ടി.സി, സജ്ന, ശശി കെ.കെ, രമ ശശി , രഘു എസ്മ , ഗോപാലൻ കുട്ടി, കുട്ടൻ അമ്പലപ്പാറ, സുനിൽ കാവുങ്കൽ, രാജു കയത്തിങ്കൽ, കെ.ഡി.തോമസ്,  വേണു ദാസ്, ഷാജു കൂടരഞ്ഞി തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only