കോഴിക്കോട്: വഖഫ് നിയമഭേദഗതി ബില്ലിനെ പിന്തുണയ്ക്കാൻ സഭാനേതൃത്വം കേരളത്തിലെ എംപിമാരോട് ആവശ്യപ്പെട്ടത് അപരാധമായി ചിത്രീകരിക്കാൻ ചിലർ ശ്രമിച്ചുവെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി വഖഫ് വിഷയം സാ മുദായികമല്ല; സാമൂഹികനീതിയുടെ വിഷയമായാണ് കണക്കാക്കുന്നത്. വഖഫിന്റെ പേരിൽ ഒറ്റപ്പെടുത്താനുള്ള നീക്കം ചെറുക്കും. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് തീറെഴുതി കൊടുത്ത ജനതയല്ല ക്രൈസ്തവരെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മുതലക്കുളത്ത് നടന്ന ക്രൈസ്‌വ അവകാശ സംരക്ഷണ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ പാംപ്ലാനി.
സഭയ്ക്ക് കൃത്യമായ നിലപാട് സ്വീകരിക്കാൻ അവകാശമുണ്ട്. ബില്ലിനെ പിന്തുണയ്ക്കാൻ എംപിമാരോട് ആവശ്യപ്പെട്ടതിന് വർഗീയമായി ചിന്തിക്കാൻ തുടങ്ങിയെന്ന് അധിക്ഷേപിക്കു കയാണ്. വലിയ വെല്ലുവിളികളാണ് ക്രൈസ്തവ സമുദായം നേരിട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതൊരു സമരപ്രഖ്യാപനം തന്നെയാണ്. സമരം ചെയ്യാനിറങ്ങുക അത്രമേൽ ബുദ്ധിമുട്ടുള്ള കാര്യമാണ്. സമരം ചെയ്യാനിറങ്ങി എന്നത് വസ്‌തുതയാണെങ്കിൽ വച്ചകാൽ പിന്നോട്ടില്ല. ഉത്തരവാദപ്പെട്ടവർ അത് മനസിലാക്കിയാൽ അവർക്കു നന്ന്. ക്രൈസ്‌തവ സമുദായത്തിന് അർഹമായത് നൽകിയേ മതിയാവൂ. ഏതെങ്കിലും ഒരു സമുദായം മാത്രം വളരുക എന്നത് ശരിയല്ല. അത് തിരുത്തേണ്ടതാണ്. അതാണ് നിലപാട്.
മുഖ്യമന്ത്രി പിണറായി വിജയൻ വളരെ ഇച്ഛാശക്തിയുള്ള ആളാണ്. കാര്യപ്രാപ്‌തിയുള്ള യാളാണ്. എന്നാൽ ഒന്ന് ചോദിക്കുന്നു, ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഇതുവരെ പുറത്തുവിടാത്തത് എന്തു കൊണ്ടാണ്. ഇത് ക്രിസ്ത‌്യൻ സമുദായത്തോടുള്ള അവഹേനമല്ലെങ്കിൽ പിന്നെ എന്താണ്? ഇനിയും റിപ്പോർട്ട് വെളിച്ചം കണ്ടില്ലെങ്കിൽ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ സമുദാ യം നിർബന്ധിതമാകും. ഇതുവരെ രാഷ്ട്രീയ പാർട്ടികൾ ഫിക്‌സഡ് ഡെപ്പോസിറ്റായി കരുതിയ വോട്ടുകൾ നഷ്ടപ്പെടുമെന്ന് ഓർത്താൽ നന്ന്. വന്യമൃഗ ശല്യത്തിൻ്റെ കാര്യത്തിൽ ഒരു കാര്യം പറയാം. കൃഷിയിടത്തി ൽ എത്തുന്ന പന്നികളെ ഇനി കാട്ടുപന്നികളായി കണക്കാക്കില്ല. യഥേഷ്ടം കൈകാര്യം ചെയ്യും. കർഷകരുടെ വീടുകളിൽ
എത്തി ചട്ടിയുടെ മൂടി തുറക്കുന്ന പരിപാടി ഇനി നടക്കില്ല. വന്യജീവി പ്രതിരോധസേനയെ തന്നെ ഇതിനായി നിയോഗിക്കും. ഇവർക്ക് അനധികൃതമായി കൃഷിയിടത്തിൽ എത്തുന്ന വനപാലകരെ പ്രതിരോധിക്കേ ണ്ടിവരും.
ജബൽപുരിൽ വൈദികർക്ക് നേരേയുണ്ടായ ആക്രമണത്തിലും ആർച്ച്ബിഷപ് പ്രതികരിച്ചു.
ക്രൈസ്തവർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ രാഷ് ട്രീയമായി സംഘടിക്കണമെങ്കിൽ അതിനും തയാറാ ണെന്ന് താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. കാർഷിക മേഖലയിൽ നിന്നും നാം കുടിയിറക്കപ്പെട്ടുകൊ ണ്ടിരിക്കുകയാണ്. സർക്കാരിന്റെ കണ്ണുതുറക്കേണ്ട സമയമാണിത്. ഏറ്റവും ശക്തമായി പോരാടേണ്ട സമയ മാണിത്.
വനപാലകർ വീട്ടിൽ പന്നിയിറച്ചിയുണ്ടോ എന്ന ചോദിച്ച് വരാൻ ധൈര്യപ്പെടരുത്. അതിനുള്ള കൂട്ടായ്മ രൂപീകരിക്കും. വനംമന്ത്രിക്ക് കണ്ണില്ല. ആരോ എഴുതി ക്കൊടുക്കുന്നതിന് താഴെ ഒപ്പിടുന്ന ആളായി മന്ത്രിമാറി. കഴിവില്ലെങ്കിൽ രാജിവച്ചു പോകണമെന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്ക കോൺഗ്ര സ് താമരശേരി രൂപത പ്രസിഡന്റ് ചാക്കോ കാളംപറമ്പിൽ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. സബിൻ തൂമുള്ളിൽ 19 ആവശ്യങ്ങൾ അടങ്ങിയ അവകാശ പ്രഖ്യാപനം നടത്തി. താമരശേരി രൂപത വികാരി ജനറൽ മോൺ. ഏബ്രഹാം വയലിൽ, ഗ്ളോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ക്രിസ്ത്യൻ ചർച്ച് കൗൺസിൽ ജനറൽ സെക്രട്ടറി ഡോ. പ്രകാശ് തോമസ്, സെക്രട്ടറി ഷാജി കണ്ടത്തിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ബെന്നി ലൂക്കോസ്, ഗ്ലോബൽ സെക്രട്ടറി ജോസുകുട്ടി ഒഴുകയിൽ, അല്‌മായഫോ റം സെക്രട്ടറി ജോർജ് കോ യിക്കൽ, കൗൺസിലർ അൽഫോൺസാ മാത്യു, കെസിവൈഎം താമരശേരി രൂ പത പ്രസിഡന്റ് റിച്ചാർഡ് ജോൺ എന്നിവർ പ്രസംഗിച്ചു.
Post a Comment