കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിനെ വയോജന സൗഹൃദ ഗ്രാമപഞ്ചായത്ത് ആക്കി മാറ്റുന്നതിൻ്റെ ഭാഗമായി 126 വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു.
വയോജനങ്ങൾക്കുള്ള കട്ടിലിന്റെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
വൈസ് പ്രസിഡണ്ട് ജമീല അസീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൂസൻ വർഗീസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷാജു ടി പി തെന്മല,വാസുദേവൻ ഞാറ്റു കാലായിൽ , ലീലാമ്മ കണ്ടത്തിൽ, വനജാ വിജയൻ, ചിന്ന അശോകൻ, ബിന്ദു ജോർജ്
ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ, അസിസ്റ്റൻറ് സെക്രട്ടറി അനിതകുമാരി, ജൂനിയർ സൂപ്രണ്ട് കവിത, കൗൺസിലർ ഡോണ ഫ്രാൻസിസ്, പദ്ധതി ക്ലർക്ക് മനോജ്, ടെക്നിക്കൽ അസിസ്റ്റൻറ് അമിത പോൾ എന്നിവർ സംബന്ധിച്ചു.
Post a Comment