കോടഞ്ചേരി: ആദരണീയനായ പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിലുള്ള അനുശോചനം കോടഞ്ചേരി അങ്ങാടിയിൽ കത്തോലിക്ക കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കോടഞ്ചേരി ഇടവകയിലെ എല്ലാ ഭക്ത സംഘടനകളെയും ചേർത്ത് മൗനജാഥയും തുടർന്ന് അനുശോചനയോഗവും നടത്തി.
കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ചർച്ച് വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് ചെമ്പകശ്ശേരി, കണ്ണോത്ത് ശ്രീലക്ഷ്മി ഭഗവതി ക്ഷേത്ര സെക്രട്ടറി രവി ഇളയിടത്ത്, കോടഞ്ചേരി ടൗൺ ജമായത്ത് മഹല്ല് കമ്മിറ്റി ഇമാം ഷംസുദ്ദീൻ സഖാഫി, കോടഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ടെന്നിസൺ ചാത്തംകണ്ടത്തിൽ കത്തോലിക്ക കോൺഗ്രസ് കോടഞ്ചേരി യൂണിറ്റ് പ്രതിനിധികളായ ജസ്റ്റിൻ തറപ്പേൽ ഷിജി അവന്നൂർ എന്നിവർ അനുശോചന സന്ദേശം നൽകി.
Post a Comment