മുക്കം : പഹൽഗാമിൽ ഇസ്‌ലാമിക തീവ്രവാദികൾ നടത്തിയ കൂട്ടക്കൊലയിൽ ജീവൻ പൊലിഞ്ഞവർക്ക് ബിജെപി മുക്കം മണ്ഡലം കമ്മറ്റി ദീപം തെളിയിച്ച് ശ്രദ്ധാഞ്ജലി അർപ്പിച്ചു .ഇസ്‌ലാമിക
തീവ്രവാദികൾക്ക് രാജ്യം ഒറ്റക്കെട്ടായി തക്കതായ മറുപടി നൽകണമെന്നും, മതം ചോദിച്ചുകൊണ്ട് നടത്തിയ ഈ ക്രൂരകൃത്യം അത്യന്തംഅപലപനീയമാണെന്നും മണ്ഡലം പ്രസിഡണ്ട് അഖിൽ പി എസ് പറഞ്ഞു. ഭീകരാക്രമണത്തിൽ മരണമടഞ്ഞവരുടെ മുഴുവൻ കുടുംബാംഗങ്ങൾക്കും പ്രണാമം അർപ്പിച്ചു കൊണ്ട് ശാന്തി മന്ത്രം ആലപിച്ചു.
ശ്രദ്ധാഞ്‌ജലിക്ക് രാജൻ കൗസ്തുഭം, ബിനോജ് ചേറ്റൂർ,ഉമേഷ് കെ വി, അനിൽ കെ എസ്സ്, വേലായുധൻ തു വ്വങ്കണ്ടി,സുരേന്ദ്രബാബു തടപ്പറമ്പ്, ബാബു തൂങ്ങലിൽ നേതൃത്വം നൽകി.
Post a Comment