കോടഞ്ചേരി : കോടഞ്ചേരി കുടുംബരോഗ്യ കേന്ദ്രത്തിലെ ആധുനിക സൗകര്യങ്ങളോട് കൂടി നവീകരിച്ച ലാബ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യ അഥിതി ആയി പങ്കെടുത്ത പരിപാടിയിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മ്മിറ്റി ചെയർമാൻ എ. കെ കൗസർ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് മെമ്പർ വാസുദേവൻ ഞാറ്റുകാലയിൽ, ഡോ. നിഖില. കെ എന്നിവർ ആശംസകൾ അർപ്പിച്ചു.
മെഡിക്കൽ ഓഫീസർ ഡോ. കെ ഹസീന സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ ഷനില ഫ്രാൻസിസ് നന്ദിയും രേഖപെടുത്തി.
Post a Comment