May 7, 2025

പൊടുവണ്ണിക്കൽ റെസിഡന്റ്സ് അസോസിയേഷൻ ഒന്നാം വാർഷികം


കാരശ്ശേരി :
മുരിങ്ങാം പുറായി പ്രദേശത്ത് ഒരു വർഷമായി വിദ്യാഭ്യാസം, ആരോഗ്യം മാലിന്യ സംസ്കരണം, കുട്ടികളുടെയും വയോജങ്ങളുടെയും ക്ഷേമം ഡിജിറ്റൽ ക്ലാസുകൾ, ജീവ കാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്ന പൊടുവണ്ണിക്കൽ റെസിഡന്റ്സ് അസോസിയേഷൻ ഒന്നാം വാർഷികം തീവുവമ്പാടി എം എൽ എ ലിന്റോ ജോസഫ്  ഉൽഘാടനം  ചെയ്തു .അസോസിയേഷൻ സെക്രട്ടറി 
വി മോയി സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡണ്ട് ഷൈജു സുഹൈൽ അധ്യക്ഷത വഹിച്ചു. 
കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് 
സുനിത രാജൻ മുഖ്യാതിഥിയായിരുന്നു.
കാരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ 
ഇ. പി അജിത്ത് ,
പീതാംബരൻ.ഒ, 
എം സി മുഹമ്മദ്, 
വി. വീരൻകോയ, 
സാദിക് എ കെ,
ഷൈനാസ് ചാലുളി ,എന്നിവർ സംസാരിച്ചു.
കോഴിക്കോട് ഗവ:ലോ കോളേജ് 
അസി: പ്രൊഫസർ ഡോ: പി കെ അനീസ് മുഖ്യ പ്രഭാഷണം നടത്തി. ലുത്ഫി മുഹമ്മദ്  പി വി ക്യാംപസും മയക്ക് മരുന്നും എന്ന വിഷയത്തിൽ 
പ്രഭാഷണം നടത്തി.അംഗങ്ങളുടെ വിവിധ കലാ പരിപാടികൾ നടന്നു.
ഉസ്മാൻ പി ടി,ബാജു ഒ, സൂപ്പി എ കെ, 
നജീബ്, റഷീദ് എന്നിവർ സമ്മാന ദാനം 
നടത്തി . വൈസ് പ്രസിഡന്റ് സുരേന്ദ്രലാൽ നന്ദി രേഖപ്പെടുത്തി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only