May 21, 2025

ഉപ്പളയിൽ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് വാരം സ്വദേശിനി മരിച്ചു


കാസർകോട്: കാസർകോട് ഉപ്പളയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് വാരം സ്വദേശിനിയായ വീട്ടമ്മ ഷാഹിന (48) മരിച്ചു. കണ്ണൂരിൽ നിന്ന് ഒമ്പത് വയസ്സുള്ള രോഗിയായ മകൾ റിയ ഫാത്തിമയും ബന്ധുക്കളുമായി മംഗളൂരിലേക്ക് പോവുകയായിരുന്ന ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്.

ഗുരുതരമായി പരുക്കേറ്റ ഷാഹിനയെ മംഗളൂരിലെ ദേരലക്കട്ടെ യേനപോയ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ ഷാഹിനയുടെ മകൾ റിയ ഫാത്തിമ (9), സഹോദരി ഷാജിന (45), ഷാജിനയുടെ അനന്തരവൻ അസീവ് (22), ആംബുലൻസ് ഡ്രൈവർ അക്രം എന്നിവർക്ക് പരുക്കേറ്റു.

ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു അനന്തരവനായ അനസ് (22) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കണ്ണൂർ കക്കാട് സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസാണ് ഇന്നലെ അപകടത്തിൽ പെട്ടത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only