May 20, 2025

തൊഴിലുറപ്പിൽ മലക്കം മറിഞ്ഞു യുഡിഎഫ്


മുക്കം:
കാരശ്ശേരി പഞ്ചായത്തിലെ2025- 2026, ബഡ്ജറ്റിൽതൊഴിലുറപ്പ് കൂലി 346 ഉണ്ടായിരുന്നത് 154 രൂപ കാരശ്ശേരി പഞ്ചായത്ത് നൽകി 500 രൂപയാക്കി വർദ്ധിപ്പിക്കുമെന്ന്, പ്രഖ്യാപിച്ചിരുന്നു, പിന്നീട് കേന്ദ്രസർക്കാർ  തൊഴിലുറപ്പ് കൂലി 369 രൂപയാക്കി വർദ്ധിപ്പിക്കുകയുണ്ടായി, ഫലത്തിൽ 131 രൂപ  ഗ്രാമപഞ്ചായത്ത് നൽകിയാൽ 500 രൂപ കൂലിയാക്കാം എന്നിരിക്കെ, ഇന്ന് ചേർന്ന്  ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ യുഡിഎഫ് ഭരണസമിതി ബഡ്ജറ്റിൽ പ്രഖ്യാപിച്ച വർദ്ധിപ്പിച്ച കൂലി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഗ്രാൻഡ് ആയി കാരശ്ശേരി ഗ്രാമപഞ്ചായത്തിന് നൽകണമെന്ന് വിചിത്ര വാദം ഉന്നയിക്കുകയും ഇത് യോഗ തീരുമാനം ആക്കി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നൽകണമെന്നും പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും പറയുകയുണ്ടായി, എന്നാൽ ഇത്തരം ഒരു വാദം ഉന്നയിക്കാനോ ഭരണസമിതി യോഗം തീരുമാനമെടുത്ത് നൽകാനോ ഒരു പ്രാദേശിക ഭരണസമിതിക്ക് അധികാരം ഇല്ലെന്ന് നിയമം ഉദ്ധരിച്ചുകൊണ്ട്, സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സെക്രട്ടറി  ഭരണസമിതി യോഗത്തിൽ നിയമപദേശം നൽകി, എന്നാൽ രാഷ്ട്രീയ തിമിരം ബാധിച്ച യുഡിഎഫ് ഭരണസമിതി ഇത്തരം ഒരു വാദം കേന്ദ്രസംസ്ഥാന സർക്കാരുകൾക്കു മുമ്പിൽ ഉന്നയിക്കാൻ തീരുമാനിക്കുകയായിരുന്നു, കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി ബഡ്ജറ്റിൽ പ്രഖ്യാപിച്ച അധികം വരുന്ന കൂലി പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് നൽകാൻ തയ്യാറാകണമെന്നും, ഇക്കാര്യത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകളെ സമീപിക്കാൻ ഭരണസമിതി യോഗത്തിൽ ഐക്യകണ്ഠേന തീരുമാനമെടുക്കാമെന്നും എൽഡിഎഫ് മെമ്പർമാർ വാദിച്ചു, അതോടൊപ്പം തൊഴിൽ ദിനം 200  ആക്കണമെന്ന ആവശ്യം കൂടി ഉയർത്തണമെന്ന് ഇടതുപക്ഷ മുന്നണി മെമ്പർമാർ ആവശ്യപ്പെട്ടു, എന്നാൽ ഇതിനൊന്നും യുഡിഎഫ് ഭരണസമിതിക്കാർ തയ്യാറായില്ല, ബഡ്ജറ്റിൽ പ്രഖ്യാപിച്ച് പുലിവാലു പിടിച്ച ഭരണസമിതിക്കാർ തടി തപ്പാൻ  ഒരു രൂപ പോലും നീക്കി വെക്കാതെ, കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഈ പണം കാരശ്ശേരി പഞ്ചായത്തിൽ നൽകണമെന്ന് വിചിത്രവാദം പരിഹാസ്യമാണെന്നും എൽഡിഎഫ് മെമ്പർമാർ പറഞ്ഞു, കേന്ദ്ര നിയമം മൂലം നടപ്പിലാക്കിയ തുടർ പദ്ധതി കൂലി നിശ്ചയിക്കുന്നത് കേന്ദ്രസർക്കാരാണ്, 100 തൊഴിൽ ദിനങ്ങൾ പൂർത്തിയായ ആളുകൾക്ക്  അലവൻസുകളായി പഞ്ചായത്തുകൾക്ക് പണം നൽകാവുന്നതാണ്, അത്തരത്തിൽ അലവൻസുകൾ നൽകാൻ തയ്യാറാകണമെന്നും എൽഡിഎഫ് മെമ്പർമാർ പറഞ്ഞു, അതിലുപരി പഞ്ചായത്ത് നിയമിച്ച 34 ഹരിത കർമ്മ സേന അംഗങ്ങൾക്ക് ദിനംപ്രതി 500 രൂപ ലഭ്യമാക്കാൻ ആവശ്യമായ പണം കൂടി തനത് ഫണ്ടിൽ നിന്ന് മാറ്റിവെക്കണമെന്ന ആവശ്യവും യുഡിഎഫ് തള്ളി, ജനങ്ങൾക്ക് മുമ്പിൽ ദിനംപ്രതി പരിഹാസ്യമാകുന്ന യുഡിഎഫ് ഭരണസമിതി കാരശ്ശേരിക്ക് അപമാനമാണെന്നും, ഇന്നലെ വരെ കാരശ്ശേരിക്ക് ഉണ്ടായിരുന്ന മഹിമ ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും നിയമപരമല്ലാത്ത തീരുമാനങ്ങൾ എടുത്ത ഭരണസമിതിക്ക് ഭരണഘടനപരമായി തുടരാൻ അധികാരമില്ലെന്നും എൽഡിഎഫ് മെമ്പർമാർ പറഞ്ഞു, വലിയ വാക്ക് തർക്കങ്ങളാണ് ഇന്നത്തെ ഭരണസമിതി യോഗത്തിൽ ഇത് സംബന്ധിച്ചുണ്ടായത്, ജനങ്ങളെ പമ്പര വിഡ്ഢികളാക്കുന്ന കാരശ്ശേരിയിലെ യുഡിഎഫ് ഭരണസമിതി നാടിന് അപമാനമാണ്, പ്രതിഷേധത്തിന് കെ പി ഷാജി, ശിവദാസൻ കരോട്ടിൽ, എം ആർ സുകുമാരൻ, കെ കെ നൗഷാദ്, ജിജിത സുരേഷ്, ഇ പി അജിത്ത്, ശ്രുതി കമ്പളത്ത്,സിജി സിബി തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only