May 8, 2025

എസ് എസ് എൽ സി പരീക്ഷാ ഫലം നാളെ. ഫലം അറിയുന്ന വെബ്സൈറ്റുകൾ


തിരുവനന്തപുരം: ഈ വര്‍ഷത്തെ (2024-25) എസ്എസ്എൽസി ഫലം വെള്ളിയാഴ്‌ച (മെയ് 9) വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാകും ഫല പ്രഖ്യാപനം നടത്തുക. ഇതോടൊപ്പം തന്നെ ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുന്നതാണ്. മന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ഔദ്യോഗിക സൈറ്റുകളില്‍ എസ്എസ്എല്‍സി ഫലം ലഭ്യമാകും.  ഫലപ്രഖ്യാപനത്തിന് ശേഷം വൈകിട്ട് നാല് മണി മുതൽ എസ്എസ്എൽസി പരീക്ഷാഫലം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മൊബൈൽ ആപ്പിലും താഴെപ്പറയുന്ന വെബ് സൈറ്റുകളിലും ലഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2964 സെന്ററുക ളിലായി പരീക്ഷ എഴുതിയ 4,26,697 വിദ്യാർത്ഥികളുടെ റിസൾട്ടാണ് പ്രഖ്യാപിക്കുന്നത്.  

 *ഫലം അറിയാന്‍...* 

 1.https://pareekshabhavan.kerala.gov.in

2. https://kbpe.kerala.gov.in  

3.https://results.digilocker.kerala.gov.in  

4.https://ssloexam.kerala.gov.in

  5. https://prd.kerala.gov.in 

 6. https://results.kerala.gov.in

  7.https://examresults.kerala.gov.in
 8.https://results.kite.kerala.gov.in  എസ്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http://thschiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് http://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി.റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ് സൈറ്റിലും ലഭ്യമാകുന്നതാണ്.  സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികൾ ഇത്തവണ പരീക്ഷ എഴുതിയത്. അതിൽ  2,17,696  ആൺകുട്ടികളും 2,09,325 പെൺകുട്ടികളുമുണ്ട്. സർക്കാർ മേഖലയിൽ 1,42,298 വിദ്യാർത്ഥികളും എയിഡഡ് മേഖലയിൽ 2,55,092 വിദ്യാർത്ഥികളും അൺ എയിഡഡ് മേഖലയിൽ 29,631 വിദ്യാർത്ഥികളുമാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗൾഫ് മേഖലയിൽ 682 വിദ്യാർത്ഥികളും ലക്ഷദ്വീപ് മേഖലയിൽ 447 വിദ്യാർത്ഥികളും പരീക്ഷ എഴുതി. ഇവർക്ക് പുറമേ ഓൾഡ് സ്‌കീമിൽ 8 കുട്ടികളും പരീക്ഷ എഴുതി.   

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only