കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള പതങ്കയം ടൂറിസ്റ്റ് ഡെസ്റ്റിനേഷനിൽ തുടർച്ചയായി ഉണ്ടാകുന്ന അപകട മരണങ്ങൾ ഇല്ലാതാക്കുവാനും, സുരക്ഷ ഉറപ്പുവരുത്താനും കർശനം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.
പതങ്കയം സംരക്ഷണ സമിതിയിൽ പ്രാദേശിക കുടുംബങ്ങളെ ഉൾപ്പെടുത്തി റൊട്ടേഷൻ വ്യവസ്ഥയിൽ വോളണ്ടറിമാരെ നിയമിക്കുവാനും, അവർക്ക് ആവശ്യമുള്ള ലൈഫ് ജാക്കറ്റ് യൂണിഫോം, ഐഡന്റിറ്റി കാർഡ് ഉൾപ്പെടെയുള്ളവ നൽകി പോലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൃത്യമായി പരിശീലനം നൽകുവാൻ യോഗത്തിൽ തീരുമാനമായി.
പതങ്കയം ടൂറിസ്റ്റ് ഡെസ്റ്റിനേഷനിൽ എത്തുന്ന സന്ദർശകരിൽ നിന്നും 10 രൂപ നിരക്കിൽ ഫീസിടാക്കുന്നതിനും, സന്ദർശക സമയം 9 മണി മുതൽ അഞ്ചു മണിവരെ ആകി വിജയപ്പെടുത്തുവാനും തീരുമാനിച്ചു,
അടിയന്തരമായി നിലവിലുള്ളതിനു പുറമേ മുങ്ങിമരണ സാധ്യത പ്രദേശമെന്ന് സൂചന ബോർഡുകൾ സ്ഥാപിക്കാനും യോഗത്തിൽ തീരുമാനിച്ചു.
ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളുടെ വികസനത്തിനോടൊപ്പം, മനോഹരമായ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കുന്ന സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുവാനും, അപകടരഹിതമായ വിനോദസഞ്ചാരത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും ഗ്രാമപഞ്ചായത്ത് മുൻകൈ എടുക്കുമെന്ന് ഉന്നതല യോഗത്തിന് അധ്യക്ഷത വഹിച്ചു കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീലാ ആസീസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സൂസൻ വർഗീസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഏലിയാമ്മ സെബാസ്റ്റ്യൻ, ബിന്ദു ജോർജ്, റോസമ്മ തോമസ്, ചിന്നാ അ ശോകൻ, കോടഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രദീപ് കെ.ഒ, സെക്രട്ടറി സീനത് കെ, നെല്ലിപ്പൊയിൽ വില്ലേജ് ഓഫീസർ മിനി എൻ. പി, ജിനേഷ് കുര്യൻ, ബെനിറ്റോ ചാക്കോ, തുടങ്ങിയവർ സംസാരിച്ചു.
സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി വെള്ളിയാഴ്ച മുതൽ തന്നെ ആരംഭിക്കുന്നതാണ് സഞ്ചാരികളിൽ നിന്നും 10 രൂപ എൻട്രി ഫീസ് സ്വീകരിച്ച് ആവശ്യമായ സുരക്ഷാ നിർദ്ദേശങ്ങൾ നൽകുന്നതാണ്.
പതങ്കയം ഡെസ്റ്റിനേഷൻ ഡെവലപന്റുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കുവാൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 30 ന് സർവകക്ഷിയോഗം ഗ്രാമപഞ്ചായത്ത് മിനി കോൺഫറൻസ് ചേരുന്നതാണ് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.
Post a Comment