May 18, 2025

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിനെ അനുമോദിച്ചു...


കോടഞ്ചേരി :
2023-25 വർഷത്തെ മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ചീഫ് മിനിസ്റ്റർ ഷീൽഡ് നന്മമുദ്ര പുരസ്കാരം നേടിയ കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളെ മാനേജ്മെൻ്റ് പിടിഎ & സ്റ്റാഫ് അനുമോദിച്ചു.തുടർച്ചയായി മൂന്നാം തവണയാണ് ഈ അംഗീകാരം സ്‌കൂളിന് ലഭിച്ചത്.

ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു.സ്കൗട്ട് മാസ്റ്റർ ഷീൻ പി ജേക്കബ് സ്വാഗതം ചെയ്ത പരിപാടിയിൽ പി.ടി.എ പ്രസിഡൻ്റ് റോക്കച്ചൻ പുതിയേടത്ത് അദ്ധ്യക്ഷത വഹിച്ചു.ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ്,ട്രൂപ്പ് ലീഡർ അലൻ ഷിജോ എന്നിവർ യോഗത്തിൽ ആശംസയർപ്പിച്ചു.

നന്മമുദ്ര പുരസ്കാരം നേടിയ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾക്ക് സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ്,പി.ടിഎ പ്രസിഡൻ്റ് റോക്കച്ചൻ പുതിയേടത്ത് എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റുകളും മെഡലുകളും നൽകി അവരെ ചടങ്ങിൽ അനുമോദിച്ചു.ഫെഡറേഷൻ കപ്പ് നാഷണൽ സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ കേരള ടീമംഗം സ്കൗട്ട് അലൻ ഷിജോയെ മെമൻ്റോ നൽകി അഭിനന്ദിച്ചു.

സ്കൗട്ട് ഏണസ്റ്റ് റ്റി വിജു,ഗൈഡ് ആഗ്നസ് ജോസഫ് എന്നിവർ ഔദ്യോഗികമായി നന്ദിയർപ്പിച്ച് സംസാരിച്ചു.പ്ലസ് വൺ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ ചേർന്ന് അനുമോദന പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only