ചുണ്ടത്തുംപൊയിൽ: ചുണ്ടത്തു പൊയിൽ ഗവ. യുപി സ്കൂൾ വൈവിധ്യമാർന്ന പരിപാടികളോടെ പ്രവേശനോത്സവം നടത്തി.വാർഡ് മെമ്പർ ശ്രീമതി ടെസ്സി സണ്ണി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പിടിഎ പ്രസിഡന്റ് ശ്രീ മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.സീനിയർ അസിസ്റ്റൻറ് സിനി കൊട്ടാരത്തിൽ സ്വാഗതം പറഞ്ഞു.എംടിയെ പ്രസിഡൻറ് വിബിലാരാജ് പിടിഎ വൈസ് പ്രസിഡൻറ് ഫ്രാൻസിസ് ജോൺ അധ്യാപകരായ സിബി ജോൺ, രാജു, സനദ്, അമാന നാലകത്ത്, ബിജലി, ഷൈല ജോർജ്, നീതു സലീഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. കുട്ടികളുടെ കലാപരിപാടികളും പായസവിതരണവും നടന്നു.പാഠപുസ്തകങ്ങളുടെയും യൂണിഫോമിന്റെയും വിതരണോദ്ഘാടനം നടത്തി. എസ്.ആർ ജി കൺവീനർ സുരേഷ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
Post a Comment