മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ സൗഹൃദ കുടുംബശ്രീയുടെ നേതൃത്വത്തിൽ ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2 മില്യൻ പ്ലഡ്ജ് ലഹരിക്കെതിരെയുള്ള ജനകീയ പ്രതിജ്ഞ പരിപാടി സംഘടിപ്പിച്ചു കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്ത് ഉദ്ഘാടനം ചെയ്തു, കാരശ്ശേരി ഗ്രാമപഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സൺ എം ദിവ്യ അധ്യക്ഷത വഹിച്ചു ടി കെ ബിന്ദു, എം പി സ്മിത, ഭാരതി പയനിങ്ങൾ, നസീമ തരിപ്പയിൽ, ടി കെ ഷീബ എന്നിവർ സംസാരിച്ചു
Post a Comment