കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വ്യക്തിത്വ വികസന ക്ലബ്, ജാഗ്രത സമിതി ,എസ് പി സി , സ്കൗട്ട് ആൻഡ് ഗൈഡ്സ്, ലിറ്റിൽകൈറ്റ്സ്, ജെ ആർ സി എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനാചരണം നടത്തി.
ലഹരിക്കെതിരായി ജില്ല പഞ്ചായത്തിൻ്റെ 2 മില്യൺ പ്രതിജ്ഞ വിദ്യാർത്ഥി പ്രതിനിധി ആഷ്ലിൻ ഗ്രേയ്സ് ചൊല്ലിക്കൊടുത്തു. സിവിൽ പോലീസ് ഓഫീസർ ജെസി മാത്യു, അധ്യാപക പ്രതിനിധി സി.രമ്യ ജോസ് എന്നിവർ ലഹരി വിരുദ്ധ സന്ദേശം നല്കി.
ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ഫ്ളാഷ് മോബ് , പോസ്റ്റർ മത്സരം, ഉപന്യാസ മത്സരം എന്നിവ നടത്തപ്പെട്ടു. കോഴിക്കോട് റൂറൽ പോലീസ് ലഹരിക്കെതിരെ നടത്തിയ സൈക്കിൾ റാലിക്ക് എസ്. പി. സി വിദ്യാർത്ഥികൾ അഭിവാദനം നേർന്നു.
സ്കൂൾ പ്രധാനാധ്യാപകൻ ബിനു ജോസ് പരിപാടികൾക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജാഗ്രത സമിതി കൺവീനർ ഡെല്ല ജോർജ്, സ്കൂൾ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ബർണാഡ് ജോസ്, അനില അഗസ്റ്റിൻ, വ്യക്തിത്വ വികസന ക്ലബ്ബ് കൺവീനർമാരായ സി. ലെറ്റിൻ ജോസ്,ഡാർളി പി എൽ അധ്യാപകരായ ജൂലി അലക്സ്, റ്റാൻസി ജോസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Post a Comment