Jun 30, 2025

ക്രൈസ്തവ പീഡനത്തിനെതിരെ കത്തോലിക്കാ കോൺഗ്രസ് മഞ്ഞുവയൽ യൂണിറ്റ് പ്രതിഷേധിച്ചു.


നെല്ലിപ്പൊയിൽ:
നൈജീരിയയിലും, സിറിയലിലും ക്രിസ്തുമതത്തിൽപ്പെട്ടവരെ കൂട്ടക്കൊല ചെയ്തയിലും,മധ്യപ്രദേശ് ഉൾപ്പെടെയുള്ള വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന ക്രിസ്തുമത വിശ്വാസികൾക്കെതിരെയുള്ള അതിക്രൂരമായ പീഡനങ്ങളിലും കത്തോലിക്ക കോൺഗ്രസ് മഞ്ഞുവയൽ യൂണിറ്റ് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

കത്തോലിക്ക കോൺഗ്രസ്
കോടഞ്ചേരി ഫൊറോന പ്രസിഡണ്ട് ജോസഫ് ആലവേലിയിൽ യോഗം ഉത്ഘാടനം ചെയ്തു.

കത്തോലിക്ക കോൺഗ്രസ് രൂപത സോഷ്യൽ മീഡിയ കോഡിനേറ്റർ ജോസഫ് മൂത്തേടത്ത്, യൂത്ത് വിംഗ് രൂപതാ എക്സിക്യൂട്ടീവ് അംഗം ലൈജു അരീപ്പറമ്പിൽ,ഷിന്റോ കുന്നപ്പള്ളിയിൽ,ഡെല്ലീസ് കാരിക്കുഴിയിൽ,മാത്യു തേക്കുംകാട്ടിൽ,ബേബി ആലവേലിയിൽ,ബിനോയ്‌ തുരുത്തിയിൽ,ചാക്കോ ഓരത്ത്, സണ്ണി വെള്ളക്കാക്കൂടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

കെ എൽ ജോസഫ്,ജോയ് ഇല്യാരത്ത്, ബിജു പഞ്ഞിക്കാരൻ,അനൂപ് മുണ്ടിയാങ്കൽ,ഷാരോൺ പേണ്ടാനത്ത്‌, ആൽബിൻ മൈലക്കൽ, മിനി ഊന്നുകല്ലേൽ, ജോസഫ് തൂങ്കുഴിയിൽ, തങ്കച്ചൻ കുന്നത്തേട്ട്, ഇറങ്ങിവർ നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only