മനുഷ്യ ജീവന് ഏറെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന പേ വിഷബാധ എന്ന രോഗത്തെക്കുറിച്ചും അതിന്റെ മുൻകരുതലുകളും ഫസ്റ്റ് എയിഡ് ചികിത്സയും വാക്സിനേഷന്റെ അനിവാര്യതയും കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമിട്ട് കോടഞ്ചേരി ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെ (HWC) നേതൃത്വത്തിൽ കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.
പേ വിഷബാധ പടരുന്ന രീതി, മൃഗക്കടിയേറ്റാൽ സ്വീകരിക്കേണ്ട ഫസ്റ്റ് എയ്ഡ് നടപടികൾ, വാക്സിനേഷൻ എടുക്കേണ്ടതിന്റെ പ്രാധാന്യം,രോഗനിർണയവും പ്രതിരോധവും സംബന്ധിച്ച വിവരങ്ങൾ ഏറെ കൃത്യതയോടെ ക്ലാസിൽ അവതരിപ്പിച്ചു.
ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം.കെ. അബ്ദുൾ ഗഫൂർ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഷജ്ന, മിഡിൽ ലെവൽ സർവീസ് പ്രൊവൈഡർ അനുമോൾ എന്നിവർ ക്ലാസുകൾ നയിച്ചു. കുട്ടികളുടെ തെറ്റിദ്ധാരണകൾ നീക്കി പേ വിഷബാധയെ പറ്റി കൃത്യമായ ധാരണ അവരിൽ ഉണ്ടാക്കി എടുക്കാൻ ക്ലാസ്സുകൾക്ക് സാധിച്ചു. പേ വിഷബാധയെക്കുറിച്ച് ജാഗ്രത പാലിക്കുകയും, മൃഗക്കടി സംഭവിച്ചാൽ തുല്യപ്രാധാന്യം നൽകി ചികിത്സ തേടുകയും, വാക്സിനേഷൻ നിർബന്ധമായി സ്വീകരിക്കുകയും ചെയ്യും എന്ന പ്രതിജ്ഞയോട് കൂടി ക്ലാസ്സുകൾ സമാപിച്ചു.പരിപാടിക്ക് ഹെഡ്മാസ്റ്റർ ശ്രീ. റോഷിൻ മാത്യു അധ്യക്ഷത വഹിച്ചു.പേ വിഷബാധ ഏറെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട ഈ ഒരു സാഹചര്യത്തിൽ കുട്ടികളിൽ പൂർണ അവബോധം സൃഷ്ടിക്കാൻ ഇത്തരം ബോധവത്കരണ പരിപാടികൾ വളരെയധികം സഹായകരമായി
Post a Comment