കൂടരഞ്ഞി: SSLC,PlusTwo,LSS,USS,NMMS,CBSE പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.സി. പി. ഐ.(എം) കൂടരത്തി,കൂമ്പാറ ലോക്കൽ കമ്മിറ്റികൾ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ താമസക്കാരായ വിവിധ സ്കൂളുകളിൽ പഠിച്ച് വിജയം നേടിയ 162 വിദ്യാർത്ഥികളെയാണ് മെമന്റോ നൽകി ആദരിച്ചത്.മത്തായി ചാക്കോ സ്മാരക ഓപ്പൺ സ്റ്റേജിൽ നടന്ന അനുമോദന ചടങ്ങ് കോഴിക്കോട് കേർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾ പഠന മികവ് നില നിർത്തുന്നതിനൊപ്പം സാമൂഹ്യ ബോധമുള്ളവരായി വളരണമെന്ന് മേയർ ഓർമിപ്പിച്ചു.സി.പി.ഐ (എം) കൂടരഞ്ഞി ലോക്കൽ സെക്രട്ടറി ജലീൽ ഇ.ജെ. അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ്,ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജെറിന റോയി,റോസിലി ജോസ്,വി.എസ്.രവീന്ദ്രൻ ,സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൾനാസർ ചെറുവാടി, ജിജികട്ടക്കയം,സോമനാഥൻ കുട്ടത്ത്,
ബോബി ജോസഫ്,വിദ്യാർത്ഥി പ്രതിനിധികളായി അർച്ചന രാജ്,അസ്മിയ തസ്നി എന്നിവർ പ്രസംഗിച്ചു.
Post a Comment