Jun 20, 2025

അന്താരാഷ്ട്ര യോഗദിന പരിപാടികൾക്ക് തുടക്കമായി.


കോടഞ്ചേരി:പതിനൊന്നാം അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കോടഞ്ചേരി ഗ്രാമപഞ്ചായത്തും കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി കേരള സർക്കാർ ആയുഷ് വകുപ്പിന്റെയും നാഷണൽ ആയുസ്സ് മിഷൻ കേരളത്തിന്റെയും സഹായത്തോടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജമീല അസീസ് അധ്യക്ഷയായ ചടങ്ങ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. വട്ടച്ചിറ ജി എച്ച് ഡി മെഡിക്കൽ ഓഫീസർ ഡോക്ടർ ജാരിയാ റഹ്മത്ത് പദ്ധതി വിശദീകരണം നടത്തുകയും യോഗ ഇൻസ്ട്രക്ടർ ഡോ.അനുഷ വി. ആർ കുട്ടികൾക്ക് യോഗ പരിശീലനം നൽകുകയും ചെയ്തു.

ഒരു ഭൂമിക്ക് വേണ്ടി യോഗ ഒരു ആരോഗ്യം എന്ന ഈ വർഷത്തെ പ്രമേയത്തെ അടിസ്ഥാനമാക്കി യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും, യോഗ പരിശീലനത്തിൻ്റെ ഗുണത്തെപ്പറ്റിയും ഡോക്ടർ കുട്ടികളോട് സംസാരിച്ചു.ഹെഡ്മാസ്റ്റർ ബിനു ജോസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്, ഡോക്ടർ അതുല്യ,
അനൂപ് ജോസ് എന്നിവർ പ്രസംഗിച്ചു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only