കൂമ്പാറ:- കൂമ്പാറ ഫാത്തിമ ബീ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളാൽ സമ്പന്നമായിരുന്നു. ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രോഗ്രാമുകൾ വ്യത്യസ്തത കൊണ്ട് വേറിട്ടതായിരുന്നു.
ലഹരി വിരുദ്ധ ഉദ്ബോധന ക്ലാസ് ഹാഷിംകുട്ടി സാർ നേതൃത്വം നൽകി. ലഹരിവിരുദ്ധ സന്ദേശം സ്കൂൾ എച്ച്. എം ആയിഷ ബീ ടീച്ചർ നിർവഹിച്ചു. ഡെപ്യൂട്ടി എച്ച്. എം ബീന ടീച്ചർ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ലഹരി ക്കെതിരായ് കുട്ടികൾ നടത്തിയ ഫ്ലാഷ് മോബ് ശ്രദ്ധേയമായി. കൈവിട്ടുപോയ പോയവരെ ചേർത്തുപിടിക്കാം എന്ന സന്ദേശവുമായി കുട്ടികൾ നടത്തിയ സ്കിറ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടു. സ്കൗട്ട് ആൻഡ് ഗൈഡ്സ് JRC വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ എല്ലാ ക്ലാസ്സുകളിലും ലഹരി വിരുദ്ധ വിദ്യാർത്ഥി സന്ദേശം നൽകി. സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിയെ പ്രതീകമാക്കി, ലഹരിയെ പൂർണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തിൽ സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ഗോൾ കുട്ടികൾ ആവേശപൂർവ്വം ഏറ്റെടുത്തു. പ്രത്യേകം സജ്ജമാക്കിയ എഴുത്തിടത്തിൽ ഞങ്ങൾ ലഹരിയിലേക്ക് ഇല്ല എന്ന് കുട്ടികൾ ഒപ്പ് രേഖപ്പെടുത്തി. സ്കൂളിലെ മുഴുവൻ കുട്ടികളും say no to drugs മനുഷ്യച്ചങ്ങലയിൽ ഭാഗമായി.ജാഗ്രത സമിതി കൺവീനറായ റിയാസ്, റഹീന കായിക അധ്യാപകനായ റിയാസത്തലി, ഹാഷിം കുട്ടി ,അഷ്‌റഫ്, പ്രിൻസ് തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.
Post a Comment