സ്കൂൾ മാനേജർ റവ.ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ ജോസ് തോമസ് മാവറ തിരിതെളിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സോഫിയ തോമസ്, പിടിഎ പ്രസിഡണ്ട് ശ്രീ ബോബി വർഗീസ്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഷൈനി ജോസഫ് എന്നിവർ സംസാരിച്ചു.
നാളെയുടെ വാഗ്ദാനങ്ങൾ ആയ കുട്ടികളെ വൈവിധ്യമാർന്ന പരിപാടികളോടെയാണ് സ്കൂളിലേക്ക് വരവേറ്റത്. 9.45 ന് അലങ്കരിച്ച വിദ്യാലയമുറ്റത്തേക്ക് നവാഗതർ എത്തിച്ചേർന്നു. മാനേജർ അച്ചനും വാർഡ് മെമ്പറും ഹെഡ്മിസ്ട്രസും ചേർന്ന് കുട്ടികളെ സ്വീകരിച്ചു.
പല വർണ്ണങ്ങളിലും ഉള്ള ബലൂണുകളും കൈകളിലെ രക്ഷിതാക്കളുടെ കൈവിട്ട് കുട്ടികൾ സ്കൂളിലേക്ക് ഓടി വന്ന കാഴ്ച ഏവരുടെയും മനം കുളിർപ്പിച്ചു.
അജ്ഞതയാകുന്ന അന്ധകാരം അകറ്റി അറിവിന്റെ പ്രകാശം പരത്തുന്നതിന്റെ പ്രതീകമായി വിദ്യാർത്ഥി പ്രതിനിധിയ്ക്ക് മാനേജർ അച്ചൻ കത്തിച്ച മെഴുകുതിരി നൽകി. എല്ലാവർക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തു. ഇന്ന് സ്കൂളിൽ എത്തിയ എല്ലാവർക്കും ഉച്ചഭക്ഷണം നൽകി.
Post a Comment