Jun 4, 2025

ഷഹബാസ് വധം: പ്രതികളായ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് സൗകര്യം ചെയ്യണമെന്ന് ഹൈക്കോടതി നിർദേശം


കൊച്ചി: താമരശേരി ഷബഹാസ് വധക്കേസിൽ പ്രതികളായ വിദ്യാ‍ർഥികൾക്ക് തുടർ പഠനത്തിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് കേരളാ ഹൈക്കോടതി നി‍ർദേശം. കോഴിക്കോട് പ്രതികളായ വിദ്യാർത്ഥികളെ പാർപ്പിച്ചിരിക്കുന്ന ജുവനൈൽ ജസ്റ്റിസ് ബോർഡിൻ്റെ ഒബ്‌സർവേഷൻ ഹോം സൂപ്രണ്ടിനാണ് നിർദേശം. കൊലക്കുറ്റം ചുമത്തിയ ആറ്  പ്രതികളെ നിലവിൽ പാർപ്പിച്ചിരിക്കുന്നത് ഇവിടെയാണ്. പ്രതികളായ വിദ്യാ‍ർഥികൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇടപെടൽ. പ്രതികളായ വിദ്യാർഥികൾക്കുള്ള സംരക്ഷണം ഉറപ്പാക്കാൻ താമരശേരി പൊലീസിനോട് കോടതി നിർദേശിച്ചു. പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനത്തിന് അനുമതി തേടിയാണ് പ്രതികളായ വിദ്യാർഥികൾ കോടതിയെ സമീപിച്ചത്.

ഷഹബാസ് കൊലപാതകത്തിൽ പ്രായപൂർത്തിയാകാത്ത ആറ് പേരെ പ്രതി ചേർത്തുള്ളതാണ് കുറ്റപത്രം. 107 സാക്ഷികളെ ഉൾപ്പെടുത്തിയുള്ള കുറ്റപത്രത്തിൽ, ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റ് ഉൾപ്പടെയുള്ള ഡിജിറ്റൽ തെളിവുകളും സമർപ്പിച്ചിട്ടുണ്ട്. ജുവൈനൽ ജസ്റ്റിസ് ബോർഡ് മുമ്പാകെയാണ് കുറ്റപത്രം നൽകിയത്. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസ് പ്രത്യേകമായി അന്വേഷിക്കും. പ്രതികളായ വിദ്യാർത്ഥികളുടെ ബന്ധുക്കളുടെ പങ്ക് സംബന്ധിച്ച് ഷഹബാസിന്റെ കുടുംബത്തിന്റെ ആരോപണത്തിൽ ഈ അന്വേഷണത്തിൽ വ്യക്തത വരേണ്ടതുണ്ട്.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only