Jun 29, 2025

മഴക്കാല ശുചികരണം നടത്തി


കോടഞ്ചേരി: വലിയകൊല്ലി കത്തോലിക്ക കോൺഗ്രസ്സ് (AKCC ) യുടെ നേതൃത്വത്തിൽ പുലിക്കയം മുതൽ തോട്ടുമുഴി വരെ റോഡിൻ്റെ ഇരുവശവും കാടുകൾ വെട്ടി, കാനകൾ വൃത്തിയാക്കി, റോഡിൻ്റെ അരികിൽ വാഹനങ്ങൾക്ക് തടസ്സമാകുന്ന കുറ്റി മരങ്ങൾ വെട്ടി, പ്ലാസ്റ്റിക്കും, കുപ്പികളും ചാക്കിൽ ശേഖരിച്ചു. മഴക്കാലങ്ങളിലുണ്ടാകുന്ന വെള്ളക്കെട്ടും ,കൊതുകുകൾ പെറ്റ് പെരുകി രോഗങ്ങൾ തടയുന്നതിനും 2 ദിവസങ്ങളിലായി നടത്തിയ  ശുചികരണം പൂർത്തികരിക്കാൻ സാധിച്ചു. 

വലിയ കൊല്ലി ഇടവക എകെസിസി ഡയറക്ടർ ഫാ.ജിയോ പുതുശ്ശേരി പുത്തൻപുരയിൽ, എകെസിസി ഭാരവാഹികൾ, മെമ്പർമാർ, 8-ാം വാർഡ് മെമ്പർ റോസമ്മ കയത്തുങ്കൽ, 9-ാം വാർഡ് മെമ്പർ ചാൾസ് തയ്യിൽ, നല്ലവരായ വലിയ കൊല്ലിയിലെ ജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only