Jun 3, 2025

ലഹരി മുക്ത കോടഞ്ചേരി : ലഹരിക്കെതിരെ ഡോക്യുമെന്ററി ഫിലിം പ്രദർശനം നടത്തി.


കോടഞ്ചേരി : വേളങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ 2025 അധ്യയന വർഷത്തിന്റെ തുടക്കത്തിൽ  സ്കൂൾ പ്രവേശനോത്സത്തിന്റെ ഭാഗമായി ലഹരിമുക്ത കോടഞ്ചേരി : ലഹരിക്കെതിരെയുള്ള ഡോക്യുമെന്ററി/ഫിലിം അഖിലന്റെ സൂത്രവാക്യം പ്രദർശനം നടത്തി. 

 സ്കൂൾ പിടിഎ പ്രസിഡണ്ട് ഷിജി ആന്റണി അധ്യക്ഷനായ ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പർ ബിന്ദു ജോർജ്, ഹെഡ്മിസ്ട്രസ് സോഫിയ ജേക്കബ്, പ്രിൻസിപ്പൽ ഇൻചാർജ് ബിബിൻ സെബാസ്റ്റ്യൻ, എം പി ടി എ പ്രസിഡന്റ്  ഷംന പിടി, പിടിഎ വൈസ് പ്രസിഡന്റ് എൽസി ജോബി, ബിആർസി പ്രതിനിധി ലിൻസി , സിസ്റ്റർ വചന എസ്ഐസി എന്നിവർ സംസാരിച്ചു. 

ശേഷം നടന്ന ലഹരിക്കെതിരെയുള്ള പഞ്ചായത്ത് തല  ഡോക്യുമെന്ററി/ഫിലിം അഖിലന്റെ സൂത്രവാക്യം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു. കോ ഓഡിനേറ്റർ ജോയ് മോളത്ത്, പ്രൊഡ്യൂസറും ഡയറക്ടറുമായ സുധീർ കോഴിക്കോട്, ഓപ്പറേറ്റർ ബിബിൻ എന്നിവർ സന്നിഹിതരായിരുന്നു. ഹെഡ്മിസ്ട്രസ് സോഫിയ ജേക്കബ്  ലഹരിക്കെതിരെ വിദ്യാർത്ഥി സമൂഹം ജാഗ്രതയോടെ നിലകൊള്ളണമെന്ന് ആഹ്വാനം ചെയ്തു.
ഏറെ മനോഹരമായ ചിത്രീകരിച്ച ഡോക്യുമെന്ററി/ഫിലിം വിദ്യാർത്ഥികളും രക്ഷിതാക്കളും നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only