കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ 16 എൽ.പി,യു.പി,ഹൈസ്ക്കൂൾ,ഹയർ സെക്കൻ്ററി സ്കൂളുകൾക്ക് ലിൻ്റോ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ഉയരെ സമഗ്ര വിദ്യാഭ്യാസ പദ്ധതി'യുടെ ഭാഗമായി സെൻ്റ് മേരീസ് ചർച്ച് പാരിഷ് ഹാളിൽ വെച്ച് ലാപ് ടോപ്പുകൾ വിതരണം ചെയ്തു.
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലിൻ്റോ ജോസഫ് എം.എൽ.എ ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്ത ശേഷം 'ഉയരെ സമഗ്ര വിദ്യാഭ്യാസ ലാപ്ടോപ്പ് വിതരണ പരിപാടി' ഉദ്ഘാടനം ചെയ്തു.കോടഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ് സ്വാഗതം ചെയ്ത യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ മുഖ്യ പ്രഭാഷണം നടത്തി.ജില്ല പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്,വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ,പി.ടി.എ പ്രസിഡൻ്റ് റോക്കച്ചൻ പി വി,മുൻ പി.ടി.എ പ്രസിഡൻ്റ് മാത്യു ചെമ്പോട്ടിക്കൽ എന്നിവർ ആശംസയർപ്പിച്ചു.ഹയർ സെക്കൻ്ററി സ്കൂൾ ഹെഡ്മാസ്റ്റർ ബിനു ജോസ് ചടങ്ങിന് ഔദ്യോഗികമായി നന്ദിയർപ്പിച്ച് സംസാരിച്ചു.
കോടഞ്ചേരി പഞ്ചായത്തിൽ ഉൾപ്പെട്ട വിവിധ സ്കൂളുകളിലെ പ്രധാനാധ്യാപകർ,അദ്ധ്യാപകർ,പി.ടി.എ പ്രസിഡൻ്റുമാർ,വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.സ്കൂളിലെ അദ്ധ്യാപക - അനദ്ധ്യാപകർ,സ്കൗട്ട്സ് & ഗൈഡ്സ് - എൻ.എസ്.എസ് വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment