കോടഞ്ചേരി :കേരള സര്‍ക്കാര്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന കെ 4 കെയര്‍ പദ്ധതിയുടെ രണ്ടാം ബാച്ച് പരിശീലനം മര്‍കസ് നോളജ് സിറ്റിയിലെ മിഹ്‌റാസ് ഹോസ്പിറ്റലില്‍ പൂര്‍ത്തിയാക്കി. ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും അനുമോദിക്കിയും ചെയ്തു.
രോഗികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, അപകടം സംഭവിച്ച് ചികിത്സയില്‍ കഴിയുന്നവര്‍, പ്രസവശുശ്രൂഷ ആവശ്യമായവര്‍ തുടങ്ങിയവര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ ആരോഗ്യപരിചരണ പദ്ധതിയാണ് കെ 4 കെയര്‍. മിഹ്‌റാസ് ഹോസ്പിറ്റലില്‍ ഇത് രണ്ടാം തവണയാണ് ഈ പരിശീലനം സംഘടിപ്പിക്കുന്നത്. 23 പേരാണ് പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചത്.
ചടങ്ങില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നിസ ശരീഫ് മുഖ്യാതിഥിയായി. മിഹ്‌റാസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഇബ്‌നു ബാസ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ കോഴ്സ് കോര്‍ഡിനേറ്റര്‍ സുരേഷ്, കോഴിക്കോട് ഡി.പി.എം അഭിലാഷ്, കെ 4 കെയര്‍ കോഴ്സ് കോര്‍ഡിനേറ്റര്‍ മോനിഷ, മ്, പബ്ലിക് റിലേഷന്‍സ് & മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അഫ്‌സല്‍ ടി, മിഹ്‌റാസ് സൈക്കോളജിസ്റ്റ് മജീദ് കെ സി, പാലിയേറ്റിവ് കെയര്‍ കോര്‍ഡിനേറ്റര്‍ പ്രജിഷ എന്നിവരും ചടങ്ങില്‍ സന്നിഹിതരായി.
Post a Comment