Jul 12, 2025

പാലക്കാട് കാർ പൊട്ടിത്തെറിച്ച് യുവതിക്കും മൂന്നു മക്കൾക്കും പരിക്ക്, രണ്ടു കുട്ടികളുടെ നില ഗുരുതരം


പാലക്കാട്: പാലക്കാട് കാർ പൊട്ടിത്തെറിച്ച് യുവതിക്കും മൂന്നു മക്കൾക്കും പരിക്കേറ്റു. പൊല്‍പ്പുള്ളി അത്തിക്കോട്ട് വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ അത്തിക്കോട് പുളക്കാട് സ്വദേശിനി എല്‍സി മാര്‍ട്ടിന്‍ (40), മക്കളായ അലീന (10), ആല്‍ഫിന്‍ (ആറ്), എമി (നാല്) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇതില്‍ ആല്‍ഫിന്റെയും എമിയുടെയും നില ഗുരുതരമാണ്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു. എല്‍സി കുട്ടികളെയും കൂട്ടി കാറില്‍ പുറത്തേക്ക് പോകാനിരിക്കെയാണ് അപകടം. എല്ലാവരും കാറില്‍ കയറിയതിനു പിന്നാലെ എല്‍സി വാഹനം സ്റ്റാര്‍ട്ട് ചെയ്തതും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
പിന്നാലെ കാറിന് തീപിടിച്ചു. ആർക്കും പെട്ടെന്ന് പുറത്തിറങ്ങാനായില്ല. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ച് ഇവരെ പുറത്തെടുത്തത്. കാറിനുള്ളിലെ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചാണ് തീപ്പിടിത്തമുണ്ടായതെന്നും ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നും പറയുന്നു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only