Jul 11, 2025

ജൈവവൈവിധ്യ രജിസ്റ്റർ പരിഷ്കരണ നടപടികൾ ആരംഭിച്ചു


കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ജൈവവൈവിധ്യ രജിസ്റ്റർ ജനകീയ പങ്കാളിത്തത്തോടു കൂടി കാലികമാക്കി ഡിജിറ്റൽ രൂപത്തിൽ ആക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു.

വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സാങ്കേതിക സഹായത്തോടുകൂടി കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ജൈവ സമ്പത്ത് വരും തലമുറയ്ക്ക് വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കുക എന്ന് ഉദ്ദേശത്തോടെ കാലാവസ്ഥ വ്യതിയാനം വന്യജീവി അതിക്രമങ്ങൾ കാർഷിക മേഖലയിലെ വെല്ലുവിളികൾ അടക്കമുള്ള ഭാവി പ്രതിസന്ധികളെ പരിഹരിക്കാൻ ആവശ്യമായ വിവരശേഖരണം ആരംഭിച്ചു. 

വാർഡ് തല വിവരശേഖർക്കുള്ള പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. 
 വൈസ് പ്രസിഡൻറ് ജമീല അസീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൂസൻ വർഗീസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് , വാർഡ് മെമ്പർമാരായ റോസിലി മാത്യു, റിയാനസ് സുബൈർ, വനജ വിജയൻ, ലീലാമ്മ കണ്ടത്തിൽ, റോസമ്മ കയത്തുങ്കൽ, ലിസി ചാക്കോ, ഷാജി മുട്ടത്ത്, ബിന്ദു ജോർജ് ചിന്ന അശോകൻ, ഷാജു റ്റി.പി തേന്മല, റീന സാബു പഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറ കണ്ടത്തിൽ, വിവിധ വാർഡുകളിൽ നിന്നും രണ്ടു വീതം ജൈവ രജിസ്റ്റർ കാലികമാക്കുന്ന വോളണ്ടിയർമാർ എന്നിവർ സംബന്ധിച്ചു. 

കോടഞ്ചേരിയുടെ ജൈവ സമ്പത്തിനെ കുറിച്ച് ചർച്ചയിലും തുടർന്നുള്ള ക്ലാസുകൾക്കും സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ജില്ലാ കോർഡിനേറ്റർ ഡോക്ടർ ബിന്ദു, ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. 

2014 തയ്യാറാക്കിയ ജൈവ വൈവിധ്യ രജിസ്റ്റർ ജനകീയ പങ്കാളിത്തത്തോടുകൂടി പരമാവധി വിവരങ്ങൾ ശേഖരിച്ച് ജന്തു സസ്യ ലതാതികൾ ,അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന ജീവികൾ, ആചാരങ്ങൾ, നാട്ടറിവുകൾ, പ്രാദേശിക കൃഷി രീതികൾ, നാട്ടുവൈദ്യം തുടങ്ങിയ വിവിധങ്ങളായ മേഖലകളിലെ അറിവുകൾ കോർത്തിണക്കി ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കുവാൻ ആവശ്യമായ ഒരു ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും മേൽ പ്രവർത്തനങ്ങൾക്ക് വകയിരുത്തിയിട്ടുണ്ട് ഇന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. വാർഡ് തല ജനകീയ വിവരശേഖരണം ജൂലൈ പതിനാലാം തീയതി മുതൽ ആരംഭിക്കും.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only