Jul 16, 2025

മുത്തപ്പൻ പുഴയിൽ നിന്നും ഒലിച്ചു ചാട്ടത്തിലേക്ക് മഴനടത്തം


മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തും മുത്തപ്പൻപുഴ ടൂറിസം വികസന സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന *വെള്ളരിമല മഴ നടത്തം'25* ഇരുപതാം തിയ്യതി ഞായറാഴ്ച രാവിലെ 9 മണിക്ക്
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസന്റെ അധ്യക്ഷതയിൽ ബഹു. എംഎൽഎ ലിന്റോ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്യുന്നു. 

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലും സംരക്ഷണത്തിലും സഹ്യപർവ്വത നിരയിലെ ഒരു പ്രധാന കൊടുമുടിയായ വെള്ളരി മലയുടെ കാനന ഭംഗിയും ആ കൊടുമുടിയുടെ മടിത്തട്ടിലുള്ള ഒലിച്ചുചാട്ടം എന്ന മനോഹര വെള്ളച്ചാട്ടത്തിൻ്റെ ആകർഷണീയതയും ആസ്വദിച്ചറിയാനുള്ള അപൂർവ അവസരമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. ഒലിച്ചുചാട്ടം വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിലും മറ്റനേകം മനോഹര വെള്ളച്ചാട്ടങ്ങളും മറ്റു മനോഹര പ്രകൃതി ദൃശ്യങ്ങളും യാത്രികരെ കാത്തിരിപ്പുണ്ട്. 

രാവിലെ ഒമ്പത് മണിക്ക് മുത്തപ്പൻപുഴ ഹിൽ റാഞ്ചസ് റിസോർട്ടിൽ നിന്നും ബ്രേക്ക്ഫാസ്റ്റോട് കൂടി ആരംഭിക്കുന്ന യാത്ര അഞ്ചോളം കിലോമീറ്റർ വനയാത്ര നടത്തി ഒലിച്ചുചാട്ടം വെള്ളച്ചാട്ടത്തിലെത്തി തിരികെ വന്ന് ഡ്രീം റോക്ക് റിസോർട്ടിൽ തയ്യാറാക്കി വച്ചിരിക്കുന്ന ചൂട് കഞ്ഞി കുടിച്ച് അവസാനിപ്പിക്കുന്നതാണ്.  

ബഹുഭൂരിപക്ഷവും വനപ്രദേശങ്ങളിലൂടെയുള്ള യാത്ര ആയതിനാൽ യാത്രയുടെ ഭാഗമാകുന്നവർ അതിന് യോജിച്ച വസ്ത്രങ്ങളും പാദരക്ഷകളും മഴക്കോട്ടുകളും കരുതേണ്ടതാണ്.  

വനപ്രദേശങ്ങളിലൂടെ ഉള്ള യാത്ര ആയതു കൊണ്ട് തന്നെ പരമാവധി നൂറ് ആളുകളെ മാത്രമേ യാത്രാ സംഘത്തിൽ ഉൾപ്പെടുത്താൻ സാധിക്കൂ എന്ന് പ്രോഗ്രാം കോർഡിനേറ്റർ മനോജ് വാഴേപ്പറമ്പിൽ അറിയിച്ചു. 

വിശദവിവരങ്ങൾക്ക് 9495412425, 9495307990 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only