മരഞ്ചാട്ടി: മേരിഗിരി ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ഭാവഗംഭീരമായി നടന്നു. സ്‌കൂൾ പ്രഥമാധ്യാപിക ശ്രീമതി. സീനാറോസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ മാനേജർ റവ.ഫാ. ജോർജ് നരിവേലിൽ അധ്യക്ഷത വഹിച്ചു . പ്രശസ്ത നാടൻപാട്ട് കലാകാരനും സിനിമ നാടക ഗായകനും കരകൗശല വിദഗ്ധനുമായ
ശ്രീ എം.ജി. ഭാസ്കരൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ശ്രീ. മനോജ് തോമസ് (PTA പ്രസിഡന്റ്), എഞ്ചൽ മരിയ ജോളി (വിദ്യാർത്ഥി പ്രതിനിധി), ഷിബിൽ ജോസ് ( അധ്യാപക പ്രതിനിധി) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വേനൽ അവധിക്കാലത്ത് രക്ഷിതാക്കൾക്കും കുട്ടികൾക്കും ആയി നടത്തിയ വിവിധ മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.ചടങ്ങിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ ശ്രദ്ധേയമായി.
Post a Comment