Jul 24, 2025

വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു


കോടഞ്ചേരി: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ കണ്ണോത്ത് സർവകക്ഷി അനുശോചനം നടത്തിക്കൊണ്ടുള്ള മൗനജാഥയും അനുസ്മരണ പൊതുയോഗവും നടന്നു. 


കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ കണ്ണോത്ത് സി.പി ഐ എം ലോക്കൽ സെക്രട്ടറി കെ.എം ജോസഫ് സ്വാഗതം പറഞ്ഞു. 
അജയൻ ചിപ്പിലിത്തോട് അനുശോചന പ്രമേയം അവതരിപ്പിച്ചു.

എൻ സി പി ജില്ലാ സെക്രട്ടറി പി പി ജോയ് കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡണ്ട് മാത്യു ചെമ്പോട്ടിക്കൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി എം.എം പത്രോസ്, കെ എ ജോൺ മാഷ്, ഇ പി നാസർ, സുബ്രമണ്യൻ, എം.എം സോമൻ, രജനി സത്യൻ, ബിന്ദു , വാർഡ് മെമ്പർമാരായ റോസിലി മാത്യു, റീന സാബു എന്നിവർ അനുശേചന യോഗത്തെ അഭിസംബോധന ചെയ്തു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only