കോടഞ്ചേരി : മൂന്ന് നാൾ കയാക്കിങ് ആവേശവത്തിനായി മലയോരമൊരുങ്ങി.ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പ് നാളെ കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴയിൽ തുടക്കമാകും.
കേരള ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ത്രിതല പഞ്ചായത്തുകൾ എന്നിവ ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെയാണ്
അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരമായ മലബാർ റിവർ ഫെസ്‌റ്റിവൽ 2025 11-ാമത് എഡിഷൻ
ഇരിവഴിഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായി ഞാറാഴ്ച വരെ നടക്കുന്നത്.
മത്സരത്തിന്റെ ഔപചാരിക ഉദ്ഘാടനം നാളെ രാവിലെ 9 മണിക്ക് പുലിക്കയത്ത് ലിന്റോ ജോസഫ് എം എൽ എ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി,കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്,പഞ്ചായത്ത് പ്രസിഡന്റുമാരായ അലക്സ് തോമസ് ചെമ്പകശ്ശേരി, ബിന്ദു ജോൺസൻ,കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി സി.ഇ.ഒ ബിനു കുര്യാക്കോസ് തുടങ്ങി ജനപ്രതിനിധികൾ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും.
ഒളിമ്പിക്സ് മത്സരയിനങ്ങളായ പുരുഷ-വനിതാ വിഭാഗം സ്ലാലോം, എക്‌സ്ട്രീം സ്ലാലോം എന്നിവ പുലിക്കയത്ത് ചാലിപ്പുഴയിലും എക്‌സ്‌ട്രീം സ്ലാ ലം ഫൈനൽ, ഡൗൺ റിവർ, ബോട്ടർ ക്രോസ് എന്നിവ ഇരുവഴഞ്ഞിപുഴയിലും നടക്കും.
റിവർ ഫെസ്റ്റിന്റെ ഭാഗമായി വെള്ളിയാഴ്ച (ജൂലൈ 25) വൈകുന്നേരം 5 മണിക്ക് പുലിക്കയത്ത് ഗ്രാമഫോൺ മ്യൂസിക് ബാന്റിന്റെയും ശനിയാഴ്ച(ജൂലൈ 26) പ്രാദേശിക കലാപരിപാടികളും ഞാറാഴ്ച്ച(ജൂലൈ 27) എലന്ത്കടവിൽ മർസി മ്യൂസിക് ബാൻഡിന്റെയും കലാപരിപാടികളും അരങ്ങേറും
Post a Comment