Jul 30, 2025

നിരപരാധികളായ കന്യാസ്ത്രീകളെ ജയിൽ മോചിതരാക്കി വിട്ടയക്കുക.

ചെമ്പുകടവ്: ഛത്തീസ്ഗഡിൽ നിരപരാധികളായ കന്യാസ്ത്രീകളെ വ്യാജ കേസിൽ കുടുക്കി ജയിലിൽ അടച്ച ഭരണകൂട ഭീകരതയ്ക്ക് എതിരെ ചെമ്പുകടവ് എ.കെ.സി.സി. യൂണിറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഭരണം കൈയ്യിലുണ്ടെങ്കിൽ എന്തുമാകാമെന്ന മിഥ്യയും, ഇല്ലാത്ത കുറ്റം ചുമത്തി നിരപരാധികളെ ജയിലിൽ അടച്ചാൽ ക്രിസ്തുമത വിശ്വാസം ഇന്ത്യയിൽ തുടച്ചുനീക്കാമെന്നും, ക്രിസ്തുമത മുക്ത ഭാരതം ആക്കാം എന്നും, ഞങ്ങൾ വിചാരിച്ചാൽ എന്തും നടക്കും എന്നും വിചാരിക്കുന്നവർ ഭാരതത്തിൻ്റെ ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യത്തേപ്പോലും വെല്ലുവിളിക്കുന്ന രീതിയിലാണ് ജീവിക്കുന്നത്.

ഓരോ ഭാരതീയൻ്റേയും അവകാശമാണ് മതസ്വാതന്ത്ര്യം. അത് നിഷേധിക്കുവാൻ ആർക്കും അവകാശമില്ല. മതസ്വാതന്ത്ര്യം സംരക്ഷിക്കുവാൻ എന്ത് ത്യാഗവും സഹിക്കാൻ ഭാരതത്തിലെ ക്രിസ്ത്യാനികൾ തയ്യാറാണ്. അകാരണമായി ജയിലിൽ അടച്ച കന്യാസ്ത്രീകളെ ഭരണകൂടം സത്യാവസ്ഥ തിരിച്ചറിഞ്ഞ് ജയിൽ മോചിതരാക്കി ഉടൻ വിട്ടയക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

യൂണിറ്റ് പ്രസിഡൻ് ബേബിച്ചൻ വട്ടുകുന്നേൽ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെമ്പുകടവ് ഇടവക വികാരി ഫാ. മാത്യു തിട്ടയിൽ യോഗം ഉദ്ഘാടനം ചെയ്തു. ഷാജി കൈതക്കുളം, ജോസ് കൊടുകപ്പള്ളിൽ, ഷിനോയി കൊച്ചുപറമ്പിൽ, ജോഷി പാപ്പനശ്ശേരി, ജോസ് കുഴിമറ്റം, സണ്ണി കൊടുകപ്പള്ളിൽ, ജോസ് പെരുമ്പള്ളിൽ, എന്നിവർ പ്രസംഗിച്ചു.




Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only