കുടരഞ്ഞി : ഛത്തീസ്ഗഡിൽ നിരപരാധികളായ രണ്ട് കന്യാസ്ത്രീകളെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച ഭരണകൂട ഭീകരതയ്ക്ക് എതിരെ കൂടരഞ്ഞി ഇടവകയിലെ കത്തോലിക്ക കോൺഗ്രസിന്റെയും മറ്റു വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി. നിരപരാധികളായ കന്യാസ്ത്രീകൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കുക, മതതീവ്ര സംഘടനകളെ നിരോധിക്കുക, കിരാത നിയമം പിൻവലിക്കുക, മതേതരത്വം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വൻജനാവലിയോട്കൂടിയ റാലി സംഘടിപ്പിച്ചത്.
ഇടവക വികാരി റവ ഫാദർ സെബാസ്റ്റ്യൻ പുരയിടത്തിൽ അസിസ്റ്റന്റ് വികാരി റവ ഫാദർ ജ്യോതിഷ് ചെറുശ്ശേരി, പ്രസിഡണ്ട് ആന്റണി കളത്തുപറമ്പിൽ, ടോമി പ്ലാത്തോട്ടം സെക്രട്ടറി ജോയ് മാഞ്ചിറ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി അരുൺ ഡിക്രൂസ്, ജിജോ വാളിപ്ലാക്കൽ, സെബാസ്റ്റ്യൻ വള്ളിയാംപൊയ്കയിൽ, ജോസഫ് പ്ലാംപറമ്പിൽ ജോസ് കുഴമ്പിൽ ബെന്നി ആലപ്പാട്ട് എന്നിവർ റാലിക്ക് നേതൃത്വം നൽകി.
Post a Comment