Jul 15, 2025

സുന്ദരം.. വർണാഭം.. ആവേശോജ്വലമായി പതിനെട്ടാമത് കോടഞ്ചേരി സംഗമം:


കുടിയേറ്റ ജനതയുടെ സാംസ്‌കാരിക തലസ്ഥാനമായ കോടഞ്ചേരിയിൽ നിന്നും യു കെ യിലേക്ക് കുടിയേറിയവരുടെ പതിനെട്ടാമത് വാർഷിക സംഗമം വിൽഷയറിലെ ബ്രേസൈഡ് സെൻറ്ററിൽ വച്ച് ജൂലൈ 11,12,13 തീയതികളിൽ നടത്തപ്പെട്ടു.


യു കെ യിൽ എമ്പാടുമുള്ള കോടഞ്ചേരിക്കാരുടെ സംഗമവേദിയായി തങ്ങളുടെ ഗൃഹാതുര ഓർമ്മകൾ പങ്കുവയ്ക്കുകയും പുതു തലമുറക്ക് വ്യത്യസ്ത അനുഭവങ്ങൾ പകർന്നുകൊടുക്കുകയും ചെയ്യുന്ന ഈ കൂട്ടായ്മ എല്ലാ വർഷവും നാട്ടിൽ ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു.

മൂന്നു ദിവസം നീണ്ടു നിന്ന കലാ , സാംസ്ക്കാരിക , കായിക പരിപാടികൾ വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ചു.യുകെയുടെ വിദൂര ദേശങ്ങളിൽ നിന്നും എത്തിച്ചേർന്ന കുടുംബങ്ങൾ യാത്രാക്ഷീണം വകവെക്കാതെ കപ്പബിരിയാണി രുചിച്ചും, പാട്ടുകൾ പാടിയും രാവേറെ വൈകും വരെ വിവിധ കലാപരിപാടികളിൽ മുഴുകി സമയം ചെലവഴിച്ചു .


ശനി യാഴ്ച രാവിലെ വിശുദ്ധ കുർബാനയോടെ തുടങ്ങിയ പരിപാടികൾ ഫോട്ടോ ഷൂട്ടിലെക്കും കുട്ടികളുടെ കായിക മത്സരങ്ങളിലേക്കും നീണ്ടു ഉച്ച ഭക്ഷണത്തിന് ശേഷം കുട്ടികളുടേയും മുതിർന്നവരുടേയും കലാവാസനകൾ പുറഞ്ഞെടുത്ത വൈവിധ്യമാർന്ന പരിപാടികൾ, കപ്പിൾ ഡാൻസും കുട്ടികളുടെ നൃത്ത വിസ്മയങ്ങൾ കൊണ്ടും നയനാനന്ദകരമായി


കോടഞ്ചേരിക്കാരുടെ ഒത്തൊരുമ വിളിച്ചോതുന്നതായിരുന്നു ശനിയാഴ്ച വൈകുന്നേരത്തെ ബാർബിക്യു വും ക്യാമ്പ് ഫയറും, നേരം വെളുക്കുവോളം നീണ്ടു നിന്ന നൃത്തച്ചുവടുകളും.

 

ജനറൽ ബോഡി മീറ്റിംഗോടെ തുടങ്ങിയ ഞായറാഴ്ച വരുന്ന വർഷത്തെ പ്രവർത്തനത്തിനുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തതിന് ശേഷം, ഉച്ചഭക്ഷണ ത്തിനായി പിരിഞ്ഞു. എല്ലാ വർഷവും നാട്ടിൽ നടത്തിവരുന്ന ചാരിറ്റി പ്രവർത്തനങ്ങൾ അടുത്ത വർഷവും ഊർജസ്വലമായി തുടരാൻ ജനറൽ ബോഡി യോഗത്തിൽ തീരുമാനമെടുത്തു. 

വിഭവസമൃദ്ധമായ കേരള തനിമയുള്ള ഭക്ഷണ പാനീയങ്ങൾ പരിപാടിക്ക് ഊർജം നൽകി 


അടുത്ത വർഷം പൂർവാധികം ആവേശത്തോടെ കാണുമെന്ന ഉറപ്പോടെ എല്ലാവരും മനസ്സില്ലാമനസ്സോടെ അവരവരുടെ ദേശങ്ങളിലേക്ക് മടങ്ങി.

ഈ വർഷത്തെ പരിപാടികൾക്ക് തങ്കച്ചൻ ജോസഫ് കാഞ്ഞിരത്തിങ്കൽ (പ്രസിഡൻറ്), ജോജി തോമസ് പുത്തൻപുരയിൽ(സിക്രട്ടറി), രാജീവ് തോമസ് അറമത്ത് (ട്രഷറർ), ജ്യോതി ജയ്സൺ(വൈസ് പ്രസിഡൻറ്), ബീന ജോൺസൺ(ജോയൻറ് സിക്രട്ടറി) എന്നിവർ നേതൃത്വംനൽകി.


2025-26 വർഷത്തെ ഭാരവാഹികളായി  ജോയി അബ്രഹാം ഞള്ളിമാക്കൽ (പ്രസിഡൻറ്), ജോൺ ടി ചാക്കോ തേക്കുംകാട്ടിൽ (സിക്രട്ടറി), രാജീവ് തോമസ് വാവലുകുന്നേൽ ( ട്രഷറർ), ഏലിയാമ്മ ബേബി പോട്ടയിൽ ( വൈസ് പ്രസിഡൻറ്), ജിജി പ്രിൻസ് മാങ്കുടിയിൽ (ജോയൻറ് സിക്രട്ടറി)  എന്നിവരെ തിരഞ്ഞെടുത്തു

 

യൂ കെ യിലെ കോടഞ്ചേരിക്കാർക്ക് അടുത്ത വര്ഷം വിപുലവും വൈവിധ്യമുള്ളതുമായ പരിപാടികൾ സമ്മാനിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നു പുതിയ ഭാരവാഹികൾ അറിയിച്ചു. യൂ കെ യിലെ പരിപാടികൾക്കൊപ്പം നാട്ടിലെ ചാരിറ്റി പ്രവർത്തനങ്ങളും പൂർവാധികം ആവേശത്തോടെ കൊണ്ടുപോകുമെന്ന് ഓര്മിപ്പിച്ചാണ് ഭാരവാഹികൾ ചുമതല ഏറ്റെടുത്തത്.

UK കോടഞ്ചേരി പ്രവാസി സംഗമം  2026 ൽ പങ്കെടുക്കുവാൻ താൽപര്യപ്പെടുന്ന കോടഞ്ചേരിക്കാർ ഈ വര്ഷം നവംബർ 15 ന് മുമ്പ് രെജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് ഭാരവാഹികൾ ഓർമപ്പെടുത്തി.
രെജിസ്ട്രേഷനു ബന്ധപ്പെടുക : 07909531316, 07877124805.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only