കോടഞ്ചേരി: നബാർഡിന്റെ 44-മത് സ്ഥാപക ദിനാചരണം കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ബാങ്ക് പ്രസിഡന്റ് ഷിബു പുതിയേടത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നബാർഡ് ഡിഡിഎം കോഴിക്കോട് രാകേഷ്.വി ഉദ്ഘാടനം ചെയ്തു.
താമരശ്ശേരി സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ നിഷ കെ.വി മുഖ്യപ്രഭാഷണം നടത്തി. കോടഞ്ചേരി കൃഷി ഓഫീസർ അപർണ ജൈവ പച്ചക്കറി കൃഷി സംബന്ധിച്ചും കേരള ബാങ്ക് സീനിയർ മാനേജറും കേരള ബാങ്കിന്റെ അഗ്രികൾച്ചർ ഓഫീസറുമായ ജോസ്ന ജോസ് കാർഷിക വായ്പ എന്ന വിഷയത്തിലും ക്ലാസുകൾ നയിച്ചു.
ബാങ്ക് വൈസ് പ്രസിഡന്റ് പി. പി ജോയ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ബാങ്ക് ഡയറക്ടർമാർ, കർഷക പ്രതിനിധികൾ, SHG,JLG, ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. നബാർഡ് ഡി. ഡി എം രാകേഷ്.വി ബാങ്ക് പരിസരത്ത് വൃക്ഷത്തൈ നട്ടു. ബാങ്ക് സെക്രട്ടറി വിപിൻ ലാൽ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
Post a Comment