തിരുവമ്പാടി: മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ 2025 ന്റെ സമാപന സമ്മേളനവും സമ്മാന വിതരണവും പുല്ലൂരാംപാറ ,ഇലന്തു കടവില്‍ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ലിന്റോ ജോസഫ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ടൂറിസം ഡയക്ടര്‍ ശിഖ സുരേന്ദ്രന്.ഐ.എ.എസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന് സൊസൈറ്റി സി.ഇ.ഒ ബിനു കുര്യാക്കോസ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, കുട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ്, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ്, എന്നിവർ ആശംസകൾ നേർന്നു.
മലബാർ റിവർ ഫെസ്റ്റിവൽ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ 11 എഡിഷന്റെ റാപ്പിഡ് രാജയായി ന്യൂസിലാൻഡ് കാരനായ റയാൻ ഒ കോർണറെയും, റാപ്പിഡ് റാണിയായി ന്യൂസിലൻഡ് കാരിയായ റാറ്റ ലോവൽ സ്മിത്തിനെയും തിരഞ്ഞെടുത്തു. ഈ വർഷത്തെ റാപ്പിഡ് രാജയും, റാണിയും ന്യൂസിലാൻഡ് ആണെന്നുള്ള കാര്യം എടുത്തു പറയത്തക്ക ഒന്നാണ്. റാപ്പിഡ് രാജയെയും റാണിയെയും മന്ത്രി മുഹമ്മദ് റിയാസ് കിരീടം അണിയിക്കുകയും, ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ ക്യാഷ് അവാർഡ് നൽകുകയും ചെയ്തു.
കേരള ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ത്രിതല പഞ്ചായത്തുകൾ എന്നിവ ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെയാണ് അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് മത്സരമായ മലബാർ റിവർ ഫെസ്റ്റിവൽ 11-ാമത് എഡിഷൻ ഒരുക്കിയത്.
ഇരിവഴിഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായിരുന്നു മത്സരം. ഇലന്ത് കടവിൽ നടന്ന ചടങ്ങിൽ ലിന്റോ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ജോൺസൻ, അലക്സ് തോമസ്, ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജേക്കബ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹ്മാൻ, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ, അഡ്വഞ്ചര്‍ ടൂറിസം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബിനു കുര്യാക്കോസ്, പഞ്ചായത്ത് അംഗങ്ങൾ, ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷൻ പ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. തുടർന്ന് മർസി മ്യൂസിക് ബാൻഡിന്റെ കലാപരിപാടികൾ അരങ്ങേറി.
മലബാർ റിവർ ഫെസ്റ്റിവൽ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ റാപ്പിഡ് രാജയായി ന്യൂസിലാൻഡ് കാരനായ റയാൻ ഒ കോർണറെയും, റാപ്പിഡ് റാണിയായി ന്യൂസിലൻഡ് കാരിയായ റാറ്റ ലോവൽ സ്മിത്തിനെയും തിരഞ്ഞെടുത്തു
ഫ്രഞ്ച് മാഗസിനായ കയാക് സെക്ഷനിൽ ലോകത്തിലെ തന്നെ അഞ്ചാമത്തെ റിവർ ഫെസ്റ്റിവൽ ആയി മലബാർ റിവർ ഫെസ്റ്റിവലിനെ ഉയർത്തപ്പെട്ടിരിക്കുന്നു എന്നും എന്നും മന്ത്രി യോഗത്തിൽ പറഞ്ഞു. സംസ്ഥാനത്തെ ടൂറിസം മേഖല കാലത്തിനനുസരിച്ചുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തി മുന്നോട്ടുപോകുന്നതിനുള്ള കൂട്ടായ ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ടൂറിസം മേഖലയിൽ ലോകത്തിന് സ്വീകരിക്കാവുന്ന പുതിയ ട്രെൻഡുകൾ കേരളത്തിൽ വളർത്തിക്കൊണ്ട് വരികയാണ്. സാഹസികയും ആവേശവും നിറഞ്ഞ അനുഭവങ്ങളാണ് മലബാർ റിവർ ഫെസ്റ്റിവലിലൂടെ ലഭിക്കുന്നത്. മഴക്കാലത്ത് ആഭ്യന്തര വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു ഒന്നായി മലബാർ റിവർ ഫെസ്റ്റിവലിനെ മാറ്റണമെന്നും മന്ത്രി പറഞ്ഞു. അക്ബര്‍ ഖാന് നയിക്കുന്ന മര്‍സി ബാന്‍ഡിന്റെ കലാവിരുന്നും ഉണ്ടായിരുന്നു.
കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ത്രിതല പഞ്ചായത്തുകൾ എന്നിവ ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെയാണ് അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് മത്സരമായ മലബാർ റിവർ ഫെസ്റ്റിവൽ 11-ാമത് എഡിഷൻ ഒരുക്കിയത്. ഇരിവഴിഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായിരുന്നു മത്സരം.
കയാക്കിങ് ഫെസ്റ്റിലെ ഏറ്റവും വേഗം കൂടിയ താരങ്ങളെ തിരഞ്ഞെടുക്കുന്ന അവസാന ദിവസത്തെ ഡൌൺ റിവർ മത്സരങ്ങളിൽ പുരുഷ വിഭാഗത്തിൽ ചിലെയൻ സ്വദേശി കിലിയൻ ഐവെലിക്കും ഉത്തരാഖണ്ഡ് സ്വദേശിയായ അർജുൻ സിംഗ് റാവത്തും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.വനിതാ വിഭാഗത്തിൽ ന്യൂസിലാൻഡ് സ്വദേശികളായ മില്ലി ചേമ്പർലൈൻ രണ്ടും ഡേയ് വാർഡ് മൂന്നാം സ്ഥാനവും നേടി. വനിതാ പുരുഷ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 120000,60000,30000 എന്നിങ്ങനെയാണ് സമ്മാന തുക ലഭിക്കുക. തദ്ദേശീയരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മികച്ച ഇന്ത്യൻ കയാക്കർമാർക്ക് ഫെസ്റ്റിൽ നൽകുന്ന ഇന്ത്യൻ ബെസ്റ്റ് പാഡ്ലലേഴ്സ് അവാർഡിൽ ഒന്നാം സ്ഥാനം അർജുൻ സിംഗ് റാവത് കരസ്ഥമാക്കി.അമർ സിംഗ് അങ്കിത്, കുൽദീപ് സിംഗ് എന്നിവർ രണ്ടുമൂന്നും സ്ഥാനം നേടി.
Post a Comment