പാമ്പുകളെ മദ്യത്തിൽ മുക്കിവച്ച് ഉണ്ടാക്കുന്ന ഒരു തരം വീഞ്ഞ് ആണ് സ്നേക്ക് വൈൻ. ചൈനയിലാണ് ഇത് ആദ്യമായി ഉപയോഗിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു. ചൈന, വിയറ്റ്നാം, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലാണ് സ്നേക്ക് വൈൻ സാധാരണയായിഉപയോഗിക്കുന്നത്.വിഷപ്പാമ്പുകളെയാണ് ഈ വീഞ്ഞ് ഉണ്ടാക്കാൻ ഉപയോഗിക്കുക. പാമ്പുകളെ വീഞ്ഞിൽ മുക്കി വയ്ക്കുന്നു. വിഷം വീഞ്ഞിൽ അലിഞ്ഞ് ചേരുന്നതിന് വേണ്ടിയാണിത്. പാമ്പിന്റെ മറ്റ് അംശങ്ങൾ ഉപയോഗിക്കാറില്ല. മദ്യത്തിലെ എഥനോളുമായി ചേർന്ന് വിഷം വീഞ്ഞിൽ ലയിക്കുന്നു. തായ്വാനിലെ ഹാക്സി സ്ട്രീറ്റ് നൈറ്റ് മാർക്കറ്റ് സ്നേക്ക് വൈൻ ഉല്പന്നങ്ങൾക്ക് പ്രശസ്തമാണ്.
വിവിധ തരം സ്നേക്ക് വൈനുകൾ ഉണ്ട്:
🔹സ്റ്റീപ്പ്ഡ്: വലിയ ഇനം വിഷപാമ്പിനെ ചില്ലുജാറിലെ വൈനിൽ മുക്കി വച്ചാണ് ഇതുണ്ടാക്കുന്നത്. ചിലപ്പോൾ ചെറിയ ഇനം പാമ്പിനെ ഔഷധ സസ്യങ്ങളുമായി ചേർത്തും ഇതുണ്ടാക്കാറുണ്ട്.
🔹മിക്സഡ്: പാമ്പിന്റെ ശരീരത്തിലെ ദ്രവം വൈനിൽ കലർത്തി ഉടനെ തന്നെ ഉപയോഗിക്കുന്നു. പാമ്പിനെ മുറിച്ച് രക്തം കലർത്തി സ്നേക്ക് ബ്ലഡ് വൈനും ഉണ്ടാക്കാറുണ്ട്. സ്നേക്ക് ബൈൽ വൈൻ ഉണ്ടാക്കുന്നത് ഇതേ രീതിയിൽ പിത്താശയത്തിലെ ദ്രവം എടുത്തിട്ടാണ്.
ചൈനയിൽ പ്രാചീനകാലം തൊട്ടേ പാമ്പുകളെ മരുന്നുകൾക്കായിഉപയോഗിക്കാറുണ്ടായിരുന്നു
സൌ രാജവംശക്കാലത്താണ് (771 ബി സി) സ്നേക്ക് വൈൻ ആദ്യമായി നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്നു. പാമ്പുകളെ മരുന്നുണ്ടാക്കാനായി ഉപയോഗിക്കാൻ തുടങ്ങിയത് ഷെന്‍ നോങ് ബെൻ കാവൊ ജിങ് എന്ന വൈദ്യശാസ്ത്ര പുസ്തകത്തിൽ പറയുന്നുണ്ട്. പാമ്പുകളെ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ലി ഷിസെൻ എഴുതിയ ബെൻ കാവൊ ഗാങ്മു എന്ന ഗ്രന്ഥത്തിൽ ഉണ്ട്. പാമ്പുകളുടെ കവിളിൽ സ്ഥിതി ചെയ്യുന്ന വിഷഗ്രന്ഥികൾ ഉല്പാദിപ്പിക്കുന്ന സ്രവമാണ് പാമ്പിൻ വിഷം. പാമ്പിൻ വിഷം സാധാരണ മഞ്ഞ നിറത്തിൽ കാണപ്പെടുന്നു.
വിഷഗ്രന്ഥികളോട് ബന്ധിപ്പിച്ചിരിക്കുന്ന ഒരു ജോഡി വിഷപ്പല്ലുകൾ ഇവയുടെ മേൽത്താടിയിൽ ഇരുവശത്തുമായി സ്ഥാപിച്ചിരിക്കുന്നു. ഈ പല്ലുകളിലൂടെയാണ് പാമ്പുകൾ വിഷം ഇരയുടെ ശരീരത്തിലേക്ക് കുത്തി വെയ്ക്കുന്നത്. ശത്രുക്കളിൽ നിന്നും രക്ഷ നേടുവാനും ഇര പിടിക്കുവാനുമാണ് പാമ്പുകൾ വിഷം കുത്തിവെയ്ക്കുന്നത്. പാമ്പിൻ വിഷം ആമാശയത്തിൽ പ്രവേശിക്കപ്പെട്ടാൽ സാധാരണ അപകടം സംഭവിക്കുന്നില്ല.
മറിച്ച് വിഷം രക്തത്തിൽ കലർന്ന് ശാരീരികപ്രവർത്തനങ്ങളുടെ സന്തുലനാവസ്ഥയിൽ മാറ്റം ഉണ്ടാകുക വഴി മരണം സംഭവിക്കുന്നു. വ്യത്യസ്തങ്ങളായ പോഷകങ്ങളുടേയും ദീപനരസങ്ങളുടേയും മിശ്രിതമാണ് പാമ്പിൻവിഷം.രാജവെമ്പാല, മൂർഖൻ, ശംഖുവരയൻ എന്നിവയുടെ വിഷം മനുഷ്യ നാഡീമണ്ഡലത്തെ (Neurotoxic) ബാധിക്കുന്നു. അണലിയുടെ വിഷം രക്തമണ്ഡലത്തെയാണ് (Haemotoxic) ബാധിക്കുന്നത്. നാഡീമണ്ഡലത്തെ ബാധിക്കുന്ന വിഷബാധയേറ്റാൽ കാഴ്ച മങ്ങൽ, ശ്വാസതടസ്സം, അമാശയവേദന എന്നിവ ഉണ്ടാകുന്നു. രക്തമണ്ഡലത്തെ ബാധിക്കുന്ന വിഷബാധ മൂലം കടിയേറ്റ ഭാഗത്ത് നീരും തലകറക്കവും ഉണ്ടാകുന്നു.
കൂടാതെ രോമകൂപങ്ങളിലൂടെ രക്തം പൊടിയുകയും ചെയ്യുന്നു.പ്രധാനമായും പാമ്പിൻ വിഷത്തിനു പ്രതിവിധിയായിത്തന്നെ വിഷം ഉപയോഗിക്കുന്നു. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി എന്നീ ചികിത്സാ രീതികളിലെല്ലാം പാമ്പിൻ വിഷം ഉപയോഗിക്കുന്നു. ആയുർവേദത്തിൽ ക്ഷയരോഗചികിത്സക്കായി വിഷം ഉപയോഗിക്കുന്നു.ഹോമിയോപ്പതിയിൽ മൂർഖൻ പാമ്പിന്റെ വിഷം ഹൃദ്രോഗ ചികിത്സകൾക്കായും ആസ്മ, അപസ്മാരം എന്നീ രോഗങ്ങൾക്കു പ്രതിവിധിയായും ഉപയോഗിക്കുന്നു. അലോപ്പതിയിൽ കൊബ്രോക്സിൻ എന്ന വേദനാസംഹാരിയുടെ നിർമ്മാണത്തിനായി പാമ്പിൻ വിഷം ഉപയോഗിക്കുന്നു. മൂർഖൻ പാമ്പിന്റെ വിഷത്തിൽ നിന്നുമാണ് കൊബ്രോക്സിൻ നിർമ്മിക്കുന്നത്. ക്യാൻസർ ചികിത്സക്കായും പാമ്പിൻ വിഷം ഉപയോഗിക്കുന്നുണ്ട്.പാമ്പിൻ വിഷത്തിനു പ്രതിവിധിയായി പാമ്പിൻ വിഷം ആണ് ഉപയോഗിക്കുന്നത്.
കുതിര, ചെമ്മരിയാട് എന്നിവയുടെ ശരീരത്തിൽ കുറേശ്ശേയായി കുത്തിവെച്ചാണ് ആന്റിവെനം നിർമ്മിക്കുന്നത്. വിഷം കുതിരയുടെ ശരീരത്തിൽ എത്തിച്ചേരുമ്പോൾ അവയിൽ പ്രതിദ്രവ്യങ്ങൾ രൂപം കൊള്ളുന്നു. ഇവ ശാസ്ത്രീയമായി വേർതിരിച്ചെടുത്താണ് പ്രതിവിഷമായി ഉപയോഗിക്കുന്നത്. ഇന്ത്യയിൽ പ്രധാനമായും മുംബൈയിലെ ഹാഫ്കിൻ ഇൻസ്റ്റിറ്റ്യൂട്ട്, പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട്, ചെന്നൈയിലെ കിങ്സ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ പ്രതിവിഷം നിർമ്മിക്കുന്നു.
പാമ്പ് കടിച്ചാൽ ഉപയോഗിക്കുന്ന പ്രതിവിഷം (Antivenom) കുറിച്ച് :കടിച്ച പാമ്പിനെക്കൊണ്ടു വിഷമിറക്കുക, പാമ്പ് കടിച്ചാല്‍ അതിനെ നമ്മള് തിരിച്ചു കടിച്ചാല്‍ മതി നമുക്ക് വിഷമേല്‍ക്കില്ല എന്നൊക്കെ നമ്മള് ചിലപ്പോഴെങ്കിലും കേട്ടിരിക്കാന്‍ ഇടയുണ്ട്. അതുപോലെ ഒന്നാണ് പാമ്പ് കടിച്ചാല്‍ മരുന്നായി കൊടുക്കന്നത് അതെ പാമ്പിന്റെ വിഷം ആണ് എന്നൊക്കെ.
എന്താണ് ഈ പ്രതിവിഷം??പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ആണ് പാമ്പുകടിയേല്‍ക്കുന്നവര്‍ക്ക് ഉള്ള മെഡിസിന് അഥവാ പ്രതിവിഷം, ആല്‍ബര്‍ട്ട് കാല്‍മറ്റി (Léon Charles Albert Calmette) എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞന് ആദ്യമായി കണ്ടെത്തിയത്. ഒരു വെള്ളപ്പൊക്കത്തിനു ശേഷം വിയറ്റ്നാമിലെ സൈഗോണ്‍ (Saigon) നഗരത്തിനു അടുത്തുള്ള ഒരു ഗ്രാമത്തില്‍ മൂര്‍ഖന്‍ പാമ്പുകള്‍ (Monocled cobra) ഇറങ്ങുകയും നാല്‍പ്പതിലധികം ആളുകളെ കടിക്കുകയും ചെയ്തു. ശാസ്ത്രജ്ഞനും നേവിയില്‍ മെഡിക്കല്‍ ഓഫീസറും ആയിരുന്ന ആല്‍ബര്‍ട്ടിനെ ഈ വാര്‍ത്ത അസ്വസ്ഥനാക്കി. എങ്ങനെയും പാമ്പുവിഷത്തിനു എതിരെ മെഡിസിന് കണ്ടെത്തണം എന്ന് അദ്ദേഹം തീരുമാനിച്ചു. 1890ല്‍ തന്റെ പ്രൊഫസര്‍ ആയ ലൂയി പാസ്റ്റര്‍നെയും എമിലി റൌക്സിനെയും സന്ദര്‍ശിച്ചു പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ല്‍ (Pasteur Institute) റിസര്‍ച്ചിനായി ചേര്‍ന്നു. അന്നേവരെ അധികമാളുകള്‍ എക്സ്പ്ലോര്‍ ചെയ്യാത്ത മേഖലയായ വിഷശാസ്ത്രത്തില്‍ (Toxicology) ആല്‍ബര്‍ട്ട് തന്റെ പരീക്ഷണങ്ങള്‍ തുടങ്ങി.
ഇതിനായി ധാരാളം പാമ്പുകളുടെയും തേനീച്ചകളുടെയും സസ്യങ്ങളുടെയും വിഷം ശേഖരിക്കുകയും അവയില്‍ പഠനം നടത്തുകയും ചെയ്തു. അങ്ങനെ 1894ല്‍ അദ്ദേഹം പാമ്പ് വിഷത്തിനു പ്രതിരോധം തീര്‍ക്കുന്ന സിറം കണ്ടെത്തി. അത് കാല്‍മെട്ടി സിറം (Calmette's serum) എന്നറിയപ്പെടുന്നു. പിന്നീട് ധാരാളം ശാസ്ത്രജ്ഞര്‍ ഈ മേഖലയില്‍ റിസര്‍ച്ച് നടത്തുകയും വളരെയധികം ആന്റിവെനം കണ്ടെത്തുകയും ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു.ഇന്ന് പ്രതിവിഷം ഉണ്ടാക്കുന്ന ഇന്‍സ്റ്റിറ്റ്യൂഷനുകളില്‍ ധാരാളം ഇനത്തില്‍പ്പെട്ട വിഷജീവികള്‍ വളര്‍ത്തപ്പെടുന്നു. അവയുടെ ആരോഗ്യത്തിലും പരിപാലനത്തിലും വളരെയധികം ശ്രദ്ധ ചെലുത്താറുണ്ട്. വളര്‍ച്ച പൂര്‍ണ്ണമായ പാമ്പുകളെ വിദഗ്ദ്ധര്‍ കയ്യിലെടുത്തു അവയുടെ തലയ്ക്ക് പുറകുവശത്തു വിഷഗ്രന്ധിയില്‍ (Venom glands) അമര്‍ത്തി വിഷമെടുക്കുന്നു. വിഷം ശേഖരിച്ച ഉടന്‍ തന്നെ അവയെ പ്രത്യേകം കുപ്പികളിലാക്കി ശേഖരിച്ചു വയ്ക്കുന്നു. കുപ്പിക്ക് മുകളില്‍ പാമ്പിന്റെ ഇനം, അവയെ കണ്ടെത്തിയ സ്ഥലം എന്നീ ഘടകങ്ങള്‍ രേഖപ്പെടുത്തുന്നു.
പിന്നീട് ഏകദേശം 20ഡിഗ്രീ സെല്‍ഷ്യസില്‍ വച്ച് അതിന്റെ താപനില കുറയ്ക്കുന്നു. വ്യാപകമായി നമ്മള് കുതിരയെ ആണ് ആന്റിബോഡി ഉത്പാദിപ്പിക്കാനായി ഉപയോഗിക്കുന്നത്. കാരണം കുതിരകള്‍ ലോകത്തിലെ വളരെയധികം കാലാവസ്ഥയിലും അതിജീവിക്കുന്നവയും നല്ല ശരീരഭാരവും മനുഷ്യരുമായി കൂടുതല്‍ ഇണങ്ങുന്നവയും ആയതിനാല്‍ ആണ്. ആട്, കഴുത, മുയല്, കുരങ്ങ്, ഒട്ടകം എന്നീ ജീവികളെയും ഉപയോഗിക്കാറുണ്ട്.മൃഗങ്ങളിലേക്ക് വിഷം കുത്തിവയ്ക്കുന്നതിനു മുന്‍പായി ഒരു കെമിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ വിഷത്തിന്റെ അളവ് പരിശോധിച്ച് ഉറപ്പ് വരുത്തി അത് ശുദ്ധീകരിച്ച വെള്ളത്തില്‍ ലയിപ്പിക്കുന്നു. അതിനു ശേഷം ഇതില്‍ അഡ്ജുവന്റ് (രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്സിനില്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥം) ചേര്‍ക്കുന്നു.
തന്മൂലം കുതിരയുടെ ശരീരം റിയാക്റ്റ് ചെയ്യുകയും ആന്റിബോഡി ഉണ്ടായി വിഷത്തെ നിര്വീര്യം ആക്കുകയും ചെയ്യുന്നു. ഈ സമയം എല്ലാം കുതിര ആഗോഗ്യത്തോടെ തന്നെയാണുള്ളത് എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുന്നു. എട്ടു മുതല്‍ പത്തുവരെയുള്ള ആഴ്ചകളില്‍ ഈ കുതിരയില്‍ ആന്റിബോഡി ശക്തമായ നിലയില്‍ കാണപ്പെടും. ആ സമയം കുതിരയുടെ കഴുത്തില്‍ ഉള്ള ഞരമ്പില്‍ നിന്നും 3-6 ലിറ്റര്‍ രക്തം ശേഖരിക്കുന്നു. അടുത്ത പടിയായി ശേഖരിച്ച രക്തം ശുദ്ധീകരിച്ച് പ്ലാസ്മയും ആന്റിവെനവും ഉണ്ടാക്കുന്നു.
മോണോവാലന്റ് (ഒരു സ്പീഷിസില്‍ ഉള്ള ജീവിയുടെ വിഷത്തിനു എതിരെ മാത്രം ഉപയോഗിക്കാന്‍ പറ്റുന്നവ) എന്നും പോളിവാലന്റ് (പല സ്പീഷിസില്‍പ്പെട്ട ജീവികളുടെ വിഷത്തിനു എതിരെ ഉപയോഗിക്കാന്‍ പറ്റുന്നവ) എന്നും ആന്റിവെനത്തെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന പല വിഷജീവികളുടെ വിഷബാധയ്ക്ക് എതിരെയും പ്രതിവിഷം നമ്മള് വികസിപ്പിച്ചെടുത്തിട്ടുണ്ട്
കടപ്പാട് :
Post a Comment