മുക്കം: ഓരോ മഴക്കാലം കഴിയുമ്പോഴും എസ് കെ പൊറ്റക്കാടിന്റെ സ്മാരകമന്ദിരത്തിന് ചുറ്റുമുള്ള മുളങ്കാടുകളും ഇടിഞ്ഞു തീരുകയാണ് ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഈ മനോഹര തീരം മുക്കത്തെ അവശേഷിക്കുന്ന പൊതു ഇടമാണ്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എം എൽ എ, എം പി, ഇറിഗേഷൻ മന്ത്രി റോഷി അഗസ്റ്റിൻ, ടൂറിസം മന്ത്രി എന്നിവർക്കെല്ലാം ബഹുസ്വരം നിവേദനം നൽകിയിട്ടുണ്ട്.എന്നാൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇനിയും സംരക്ഷണഭിത്തി കെട്ടിയില്ലെങ്കിൽ മുക്കം കടവ് പാലത്തിനും റോഡിനും ഭീഷണി ആവും.അടിയന്തരമായി സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്ന് ബന്ധപ്പെട്ടവരോട് മുക്കത്തെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവരുടെ യോഗം അഭ്യർത്ഥിച്ചു.
യോഗത്തിൽ ബഹുസ്വരം ചെയർമാൻ സലാംകാരമൂല അധ്യക്ഷനായി മുക്കം മുഹമ്മദ്,പി പ്രേമൻ, സലാം തെക്കുംകുറ്റി, മുക്കം വിജയൻ, ആലി കുങ്കഞ്ചേരി, സുകുമാരൻ മാസ്റ്റർ,എൻ അഹമ്മദ് കുട്ടി, കൃഷ്ണൻകുട്ടി കാരാട്ട്, കെ ദ്രുവൻ, അബ്ദുൽ അസീസ് ടി പി തുടങ്ങിയവർ സംസാരിച്ചു.
Post a Comment