Jul 26, 2025

പുതിയ ബസ് സർവ്വീസ് അനുവദിക്കണം; ചെമ്പുകടവ് വികസന പൗരസമിതി.

കോടഞ്ചേരി:
പറപ്പറ്റ പുതിയ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തികൾ തീർന്ന മുറയ്ക്ക് ഉദ്ഘാടനത്തോടനുബന്ധിച്ച് കോടഞ്ചേരി പറപ്പറ്റ വഴി ചെമ്പുകടവ്-വെണ്ടേക്കും പോയിൽ-കോഴിക്കോടചാൽ തുടങ്ങിയ നാലു ഉന്നതികളുള്ള ഏക നാട്ടിൻ പ്രദേശത്തേക്ക് പുതിയ ബസ് സർവ്വീസ് ആരംഭിക്കുന്നതിന് അധികൃതർ നടപടികൾ സ്വീകരിച്ച് വിദ്യാർത്ഥികളുടേയും ജനങ്ങളുടെയും യാത്രാക്ലേശങ്ങളും പ്രയാസങ്ങളും അകറ്റണമെന്ന്
ചെമ്പുകടവ് വികസന പൗരസമിതി ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡൻ്റ് ഡാൻ്റി പുന്നത്താനം അദ്ധ്യക്ഷത വഹിച്ചു. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് 5-ാം വാർഡ് മെമ്പറും വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജോസ് പെരുമ്പള്ളിൽ മുഖ്യപ്രഭാഷണം നടത്തി. 

വൈസ് പ്രസിഡൻ്റ് ഷിജു കൈതക്കുളം, സെക്രട്ടറി ബേബിച്ചൻ വട്ടുകുന്നേൽ, രാജു ഇടപ്പള്ളിൽ, വിൽസൺ തടത്തിൽ, ടോമി വേലിയ്ക്കകത്ത്, ആശംസകൾ നേർന്ന് സംസാരിച്ചു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only